കൊച്ചി: എറണാകുളം കളക്ടറായി എന്‍എസ്കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.
അതേസമയം പുതിയ കളക്ടർക്ക് ചാർജ് കൈമാറാന്‍ രേണു രാജ് എത്തിയില്ല. രേണു രാജ് ഇന്നലെ ചുമതലയൊഴിഞ്ഞു. പുതിയ കളക്ടറെ സ്വീകരിയ്ക്കാൻ എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഇന്ന് രവിലെ എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.