TRENDING:

കോവിഡ് പ്രതിരോധത്തിന്റെ കാസർഗോഡ് മോഡൽ; പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Last Updated:

കാസർഗോഡ് രോഗമുക്തി നേടിയവർ 65ശതമാനത്തിനു മുകളിലാണ്. ദേശിയ ശരാശരി 14ശതമാനം ആണെന്ന് കൂടി ഓർക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ കോവിഡ് ഹോട്സ്പോട്ടുകളിൽ ഒന്നായിരുന്നു കാസർഗോഡ്. ഇന്ന് കോവിഡ് പ്രതിരോധത്തിന്റെ ഉദാഹരണമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്ന ജില്ലയാണ് കാസർഗോഡ്.കോവിഡ് പ്രതിരോധത്തിന് കാസർഗോഡ് ജില്ല സ്വീകരിച്ച നടപടികളെ എണ്ണിപ്പറഞ്ഞാണ് കേന്ദ്രം അഭിനന്ദിച്ചത്. വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നിട്ടും അതെല്ലാം ജില്ല അതിജീവിച്ചു.
advertisement

ആശ ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കയറി വിവരം ശേഖരിച്ചു. കൂടുതൽ സാമ്പിളുകൾ പരിശോധിച്ചു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി. വീടുകളിൽ ക്വാറെന്റൈനിൽ ഉള്ളവരെ ജിഐഎസ് സംവിധാനത്തിലൂടെ കൃത്യമായി നിരീക്ഷിച്ചു.

You may also like:കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി‍ [NEWS]ഇത് കേരള മോഡൽ: ലോക്ക്ഡൗണിൽ രോഗത്തെ പിടിച്ചുകെട്ടി സംസ്ഥാനം [NEWS]ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല [NEWS]

advertisement

സർവൈലൻസിനായി ഡ്രോണുകൾ ഉപയോഗിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിൻ കാമ്പയിൻ ഫലപ്രദമായി നടപ്പാക്കി. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ നടപടികൾ ഒന്നൊന്നായി  വിശദീകരിച്ചു.

കാസർഗോഡിന് മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളികൾ

ജില്ലയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഏറെ ആയിരുന്നു.

അതിർത്തി ജില്ല; സംസ്ഥാന തലസ്ഥാനത്ത് നിന്ന് ഏറെ അകലെയുള്ള ജില്ല - എന്നിങ്ങനെ  ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ. വിദേശത്തു ജോലി ചെയ്യുന്നവർ   ഏറെയുള്ള ജില്ല കൂടിയാണ് കാസർഗോഡ്. ഏകദേശം 16ശതമാനം.

advertisement

ഗൾഫ് നാടുകളിൽ നിന്നെത്തി മംഗലാപുരത്തും കരിപ്പൂരും അടക്കം വിവിധ വിമാനത്താവളത്തിൽ ഇറങ്ങി കാറിലോ ബസിലോ ട്രെയിനിലോ നാട്ടിലെത്തുന്ന ഇവരെ കണ്ടെത്തുക എന്നതും വെല്ലുവിളി നിറഞ്ഞതായിരുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ചു പരിമിതമായ ആരോഗ്യസംവിധാനങ്ങൾ മാത്രമേ കാസർഗോഡ് ഉണ്ടായിരുന്നുള്ളു.

രാജ്യത്തെ മൂന്നാമത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കാസർഗോഡ് ആയിരുന്നു. ഫെബ്രുവരി മാസത്തിൽ ആയിരുന്നു അത്. പിന്നീട് കേസുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചപ്പോൾ രാജ്യത്തെ തന്നെ പ്രധാന കോവിഡ് ഹോട്സ്പോട്ടുകളിൽ ഒന്നായി കാസർഗോഡ് മാറി.

advertisement

എന്നാൽ, കാസർഗോഡ് നടത്തിയ പ്രതിരോധ നടപടികൾ എങ്ങനെ ഫലം കണ്ടുവെന്ന് ഇനി സൂചിപ്പിക്കുന്ന കണക്കുകൾ പറയും. ജില്ലയിൽ ആകെ 168 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇതിൽ 115പേർക്ക് രോഗം ഭേദമായി. 53പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. രോഗമുക്തി നേടിയവർ 65ശതമാനത്തിനു മുകളിലാണ്. ദേശിയ ശരാശരി 14ശതമാനം ആണെന്ന് കൂടി ഓർക്കണം.

ഇന്നലെയും ഇന്നുമായി പുതിയ കേസുകളും  ഇല്ല. പരിമിതികൾക്കിടയിലും കോവിഡ് പ്രതിരോധത്തിൽ കാസർഗോഡ് കൈവരിച്ച നേട്ടത്തെ എന്തുകൊണ്ടും കോവിഡ് പ്രതിരോധത്തിന്റെ മോഡൽ എന്ന് വിശേഷിപ്പിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രതിരോധത്തിന്റെ കാസർഗോഡ് മോഡൽ; പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories