TRENDING:

'ഒരു വിഭാഗം പ്രതിഷേധിച്ചതിന് കളക്ടറെ മാറ്റി; എന്തുകൊണ്ട് ശബരിമല പ്രക്ഷോഭം ജനവികാരമായിക്കണ്ടില്ല? വി. മുരളീധരന്‍

Last Updated:

ഒരു പ്രത്യേക വിഭാഗം വലിയ പ്രകടനം നടത്തി. അത് ജനവികാരമാണെങ്കില്‍ ശബരിമലയിലെ ജനവികാരം എന്തുകൊണ്ടാണ് സർക്കാർ മനസ്സിലാക്കാത്തതെന്ന് വി മുരളീധരൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഒരു പ്രത്യേക വിഭാഗം പ്രതിഷേധിച്ചതിന്റെ പേരിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കൊണ്ടാണെന്നാണ് സർക്കാർ പറയുന്നത്. എന്തുകൊണ്ട് ശബരിമല പ്രക്ഷോഭത്തെ ജനവികാരമായി കണ്ടില്ല എന്ന് മുരളീധരൻ ചോദിച്ചു.
വി മുരളീധരൻ
വി മുരളീധരൻ
advertisement

ഒരു പ്രത്യേക വിഭാഗം ആലപ്പുഴയിൽ വലിയ പ്രകടനം നടത്തി. അത് ജനവികാരമാണെങ്കില്‍ ശബരിമലയിലെ ജനവികാരം എന്തുകൊണ്ടാണ് സർക്കാർ മനസ്സിലാക്കാത്തതെന്ന് മുരളീധരൻ ചോദിച്ചു. ഒരു പ്രത്യേക വിഭാഗം പ്രതിഷേധിച്ചാൽ എടുത്ത തീരുാമനം മാറ്റുന്നത് മതേതരത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Also Rea-'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI

'പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് ജോലി ചെയ്തുകൂടാ'; കെ സുരേന്ദ്രൻ

advertisement

തിരുവനന്തപുരം: ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിലെ പ്രതിയാണ്. അയാൾക്കെതിരെ നടപടിയെടുക്കുകയും സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാൻ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രൻ ചോദിച്ചു.

പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് അദ്ദേഹം ചോദിച്ചു. ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും, അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും, ഇതിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു വിഭാഗം പ്രതിഷേധിച്ചതിന് കളക്ടറെ മാറ്റി; എന്തുകൊണ്ട് ശബരിമല പ്രക്ഷോഭം ജനവികാരമായിക്കണ്ടില്ല? വി. മുരളീധരന്‍
Open in App
Home
Video
Impact Shorts
Web Stories