നേരത്തെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ സുരേന്ദ്രൻ പിള്ള ശ്രമിച്ചിരുന്നു.എന്നാൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്‍റണി രാജുവും ശക്തമായി എതിർത്തു. ബിജെപി നേതൃത്വവുമായും ചർച്ചകൾ സുരേന്ദ്രൻ പിള്ള നടത്തിയിരുന്നു. ബിജെപിയുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിൽ സിപിഎം പ്രാദേശിക നേതൃത്വവും അദ്ദേഹത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. കൂടാതെ, തിരുവനന്തപുരം സീറ്റിൽ കരമന ജയനെ തന്നെ മത്സരിപ്പിക്കാൻ ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെ ആ വഴിയിലുള്ള അവസരങ്ങളും അടയുകയായിരുന്നു.
കൂടുതൽ സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് താൻ ആർജെഡിയിൽനിന്ന് രാജിവച്ചതെന്നായിരുന്നു സുരേന്ദ്രൻ പിള്ള പറഞ്ഞത്.നിലവിൽ മൂന്ന് മണ്ഡലങ്ങൾ മാത്രമാണ് ആർജെഡിക്ക് അനുവദിച്ചിട്ടുള്ളത്.ആർജെഡിക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ പ്രതിഷേധത്തിന്റെ ഭാഗമായി സീറ്റുകൾ ഏറ്റെടുക്കേണ്ടെന്നും തിരികെ കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാമെന്നുമായിരുന്നു പാർട്ടിക്കുള്ളിലെ ആദ്യ തീരുമാനം.അത് ലംഘിക്കപ്പെട്ടതിനാലാണ് താൻ രാജിവെച്ചതെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.
advertisement
