രാജ്യത്ത് എല്ലാവർക്കും നിലവിൽ സൗജന്യ വാക്സിൻ നൽകി വരികയാണ്. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഡിസംബർ മാസത്തോടെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
ഇതിന്റെ മുന്നോടിയായി വാക്സിൻ വിതരണം ഊർജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കോവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുന്നതിനുള്ള ശ്രമമമാണ് രാജ്യവ്യാപകമായി നടക്കുന്നത്.
advertisement
വടകരയിൽ സിപിഎം വനിതാ അംഗത്തെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മുൻ സിപിഎം പ്രവർത്തകർ പിടിയിൽ
അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. യഥേഷ്ടം വാക്സിൻ ലഭിക്കുന്ന പശ്ചാത്തലത്തിൽ നിബന്ധനകൾ എടുത്ത് കളഞ്ഞ് എല്ലാവർക്കും വാക്സിൻ എളുപ്പം എത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.