49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്.
ദുബായ്, അബുദാബി വിമാനത്തിൽ എത്തിയ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. പരിശോധനകൾക്ക്ശേഷം ഇവരെ ക്വറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് കൊച്ചിയിൽ തയാറാക്കിയത്. കരിപ്പൂരിൽ 108 ആംബുലൻസുകളടക്കം തയാറാക്കിയിരുന്നു.
You may also like:IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ് [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]
advertisement
ഗർഭിണികൾക്കു സ്വകാര്യ വാഹനത്തിലോ സിയാൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർ 14 ദിവസം വീടുകളിൽ ക്വറന്റീനിൽ കഴിയണമെന്നാണ് നിർദേശം.
കൊച്ചിയിലിറങ്ങിയവരിൽ തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.
പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. പതിമൂന്നാം തീയതി വരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാല് വിമാനങ്ങള്‍ ആദ്യ ദിനം കേരളത്തിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് രണ്ടെണ്ണം മാറ്റിവയ്ക്കുകയായിരുന്നു. യാത്രാക്കൂലി, ക്വറന്റീൻ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കണം.