IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ്
Last Updated:
നിലവിൽ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ തിരക്കിലാണെങ്കിലും ചേതന് മറുപടി നൽകാൻ സമയം കണ്ടെത്തിയിരിക്കുകയാണ് ഐ എ എസ് ഓഫീസർ.
ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെക്കുറിച്ച് പരിഹാസത്തിൽ കലർന്ന ട്വീറ്റുമായി എഴുത്തുകാരൻ ചേതൻ ഭഗത്ത്. ചേതന്റെ പരിഹാസരൂപേണയുള്ള ട്വീറ്റിന് ചുട്ട മറുപടി നൽകി ഗോവൻ ബ്യൂറോക്രാറ്റ്.
ഗോവയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയ കുനാൽ ആണ് കൊറോണ വൈറസ് മഹാമാരിയുമായി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകളെയും സർക്കുലറുകളെയും ചോദ്യം ചെയ്ത ചേതൻ ഭഗത്തിന് മറുപടി നൽകിയത്.
You may also like:ഇന്ത്യയിൽ രോഗബാധിതർ 52,000 കടന്നു; മഹാരാഷ്ട്രയിൽ ഒറ്റ ദിവസം കൂടിയത് 1,200ലധികം കേസുകൾ [NEWS]പേൾ ഹാർബറിനേക്കാളും സെപ്റ്റംബർ 11 ആക്രമണത്തേക്കാളും വലിയ ദുരന്തം: ട്രംപ് [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]
"നിങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറുകൾ മനസിലാക്കാൻ കഴിയുമെങ്കിൽ കാറ്റ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏത് പ്രവേശന പരീക്ഷയുടെയും ഗ്രാഹ്യം എളുപ്പത്തിൽ നേടാൻ കഴിയും" - ചേതൻ ഭഗത്ത് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.
advertisement
എന്നാൽ, നിലവിൽ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ തിരക്കിലാണെങ്കിലും ഇതിന് മറുപടി നൽകാൻ സമയം കണ്ടെത്തിയിരിക്കുകയാണ് ഐ എ എസ് ഓഫീസർ.
"ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് സിവിൽ സർവീസ് പരീക്ഷകൾ. ക്ഷമയോടെ, ഓർഡറുകൾ / സർക്കുലറുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ശാന്തമായി വായിക്കുക, കാരണം അത്തരം ഉത്തരവുകളിൽ എഴുതിയ ഓരോ വാക്കും പ്രധാനമാണ്." - ഇതായിരുന്നു ചേതന് ലഭിച്ച മറുപടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2020 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ്