TRENDING:

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു

Last Updated:

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.
സിന്ധു
സിന്ധു
advertisement

ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.

അസ്ട്രാസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് സ്വീകരിക്കാം

തിരുവനന്തപുരം: വിദേശത്തുവച്ച് അസ്ട്രാസെനക വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചശേഷം സംസ്ഥാനത്ത് എത്തിയവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് സ്വീകരിക്കാം. ഇതിനായി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി റജിസ്റ്റർ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ രേഖപ്പെടുത്തും. തുടർന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയ ശേഷം അന്തിമ സർട്ടിഫിക്കറ്റ് നൽകും. വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സീൻ 4 – 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.

advertisement

Also Read മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവർ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യുക. വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗത വിവരങ്ങളും നൽകുക. അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) പരിശോധിച്ച് അർഹതയുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷ അംഗീകരിച്ചാൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കുന്ന എസ്എംഎസ് ലഭിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം.

advertisement

വാക്സിനേഷനിൽ മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാകും. അപേക്ഷിക്കുന്ന സമയത്തു യാത്രാരേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: ദിശ ഹെൽപ്‌ലൈൻ– 1056, 104.

Also Read 'വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി കവലയിൽ വരാം; ഒറ്റ വെട്ടിന് തീർത്തേക്കണം': മാധ്യമപ്രവർത്തകയുടെ കുറിപ്പ്

ഇന്നലെ കേരളത്തില്‍ 23,513 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.

advertisement

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories