കേസിൽ ഇപ്പോഴുള്ള വെളിപ്പെടുത്തൽ നിർണ്ണായകമാണ്. അതുകൊണ്ടു തന്നെ പുനരന്വേഷണം അനിവാര്യമാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിചാരണ കോടതിയില്‍ ആണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയത്.
advertisement
Also Read-KSRTC pay revision | കെഎസ്ആർടിസി ശമ്പള പരിഷ്കരണം; കരാർ ഈ ആഴ്ച തന്നെ ഒപ്പിടും
ആയതിനാല്‍ കേസില്‍ സംവിധായകന്‍ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ആരെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കേസില്‍ തുടരന്വഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ അഭിപ്രായപ്പെട്ടതാണ്. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേസില്‍ ഇപ്പോൾ നിര്‍ണായക വഴിത്തിരിവുണ്ടായത്.
വിചാരണ നിർത്തിവെച്ചു അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 6 ന് വിചാരണകോടതി ഉത്തരവ് പറയും. എന്നാൽ കേസിന്റെ വിചാരണ ഫെബ്രുവരി 16 നകം തീർക്കണമെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കുന്നതും പരിഗണിക്കേണ്ടി വരും.
കേസില്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ മുൻപ് മേൽക്കോടതികളെ സമീപിച്ചിരുന്നു. എന്നാൽ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി.