നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കും; സമര സമിതി വിപുലമാക്കാന്‍ UDF

  K Rail | കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കും; സമര സമിതി വിപുലമാക്കാന്‍ UDF

  സമരത്തിൽ പങ്കെടുക്കുന്നവരെ  വികസന വിരോധികളും വർഗീയ ശക്തികളും ആക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും യുഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി

  • Share this:
  കൊച്ചി: കെ റെയിലിനെ(K-Rail) എതിർക്കുന്ന നിലപാടിൽ  വിട്ടുവീഴ്ചയില്ലാതെ  യു ഡി എഫ്(UDF). സർക്കാർ  പദ്ധതിയുമായി  മുന്നോട്ടു പോകുമെന്ന്  വ്യക്തമാക്കിയതോടെ സമര പരിപാടികൾ വിപുലമാക്കാൻ  യു ഡി എഫും ഒരുങ്ങുകയാണ് . ഇതിനായി  സാധിക്കാവുന്ന  മുഴുവൻ  പേരെയും അണിനിരത്താൻ ആണ്  തീരുമാനം. സമര പരിപാടികൾക്ക് രൂപം നൽകാൻ  ഈ മാസം 5 ന് കൻ്റോൺമെൻ്റ് ഹൗസിൽ യോഗം ചേരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.

  പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനു പോലും മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല . എന്നിട്ടും പൗര പ്രമുഖരോട് പദ്ധതി വിശദീകരിക്കുന്നത്  വിരോധാഭാസമാണ്. മുഖ്യമന്ത്രി അനാവശ്യ പിടിവാശിയാണ് കെ റെയിലിൻ്റെ കാര്യത്തിൽ  കാണിക്കുന്നത്. എത്ര പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. ഇതെല്ലാം പൂർത്തിയാക്കാൻ ഒരു തിടുക്കവും കാണിക്കുന്നില്ല. ഈ പദ്ധതികൾ  പൂർത്തിയായിരുന്നു എങ്കിൽ  കേരളത്തിൻറെ  ഗതാഗതപ്രശ്നങ്ങൾ  പരിഹരിക്കപ്പെടുമായിരുന്നു.

  ഭാവിയിൽ അതിവിദൂരത്തല്ലാതെ റെയിൽവേയുടെ തന്നെ അതിവേഗ പദ്ധതികളും പൂർത്തീകരിക്കും . ഇതെല്ലാം സംഭവിക്കുമ്പോഴും കെ റെയിലിൻ്റെ കരുത്തിൽ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് ഹസ്സൻ കുറ്റപ്പെടുത്തി.

  വരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്നാണ്  സർക്കാരിൻറെ വിശദീകരണം. എന്നാൽ സംസ്ഥാനത്തിന് വൻ കടബാധ്യത ഉണ്ടാക്കുന്ന പദ്ധതിയാണിത്. അതു കൊണ്ട് പദ്ധതി നടപ്പിലാക്കിയാൽ അടുത്ത തലമുറയോട് ബാദ്ധ്യതയുടെ കാര്യത്തിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  സർക്കാരിൻ്റെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള നടപടി പ്രഹസനമാണ്.

  Also Read-Police Atrocity | ട്രെയിന്‍ യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  സി പി എമ്മിൻ്റെ "നേരും - നുണയും " പരിപാടി അതേ തലക്കെട്ടിൽ യു ഡി എഫും നടത്തേണ്ടി വരും. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പ്രതിഷേധം അറിയിക്കും . എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം യു ഡി എഫ് ചേർന്നു തീരുമാനിക്കുമെന്നും എം. എം. ഹസൻ വ്യക്തമാക്കി.

  Also Read-ട്രെയിന്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം; മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പോലീസ്; വനിതകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

  സാധിക്കാവുന്ന എല്ലാവരുമായി  കെ റയിൽ സമരത്തിൽ  കൂട്ടു ചേരും.  പദ്ധതിയെ എതിർക്കുന്ന  എല്ലാവരെയും  ഒരുമിച്ച് അണിനിരത്താൻ ആണ് യു ഡി എഫ് ശ്രമിക്കുന്നത് .  ഇതിൽ  രാഷ്ട്രീയം നോക്കില്ല . നേരത്തെ സി പി  എം  നടത്തിയിരുന്ന  സമരങ്ങളിൽ  പങ്കെടുക്കുന്ന ആരെയും വർഗീയമായ അല്ലാതെയോ  യു ഡി എഫ്  കുറ്റപ്പെടുത്തിയിരുന്നില്ല.  എന്നാൽ   ഇപ്പോൾ യുഡിഎഫ് സമരത്തിൽ പങ്കെടുക്കുന്നവരെ  വികസന വിരോധികളും വർഗീയ ശക്തികളും ആക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും യു ഡി എഫ് കൺവീനർ കുറ്റപ്പെടുത്തി .
  Published by:Jayesh Krishnan
  First published: