സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അസം സ്വദേശികളായ യാനുഷ് ലുഗനും സുഹൃത്ത് വിജയും ഈ കാഴ്ച കണ്ടു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനുഷ്, ആറ്റിൽച്ചാടിയ ആളെ രക്ഷിക്കാൻ ചാടുകയായിരുന്നു. പ്രകാശനെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനുഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.
advertisement
രണ്ട് വർഷം മുമ്പാണ് അസം സ്വദേശിയായ യാനുഷ് മണിമലയിൽ ഒരു ഇറച്ചിക്കടയിൽ ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രകാശ് ആറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്കായി കഴിഞ്ഞ ദിവസം വൈകിയും അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളും ആറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.