"കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചവറയിൽ മത്സരിച്ചിരുന്നെങ്കിലും, ഇത്തവണ വ്യക്തിപരമായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന് പാർട്ടിയുടെ ശക്തമായ പ്രചാരണത്തിനായി പൂർണ്ണസമർപ്പണത്തോടെ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. പാർട്ടിയുടെ ദർശനത്തിലും വികസന കാഴ്ചപ്പാടിലും അചഞ്ചലമായ വിശ്വാസമുണ്ടെന്നും, മത്സരരംഗത്തുള്ള എല്ലാ സ്ഥാനാർത്ഥികളോടും ഒരുപോലെ കൈകോർത്ത് മുന്നേറുമെന്നും ഈ അവസരത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെ ക്ഷേമവും മുൻനിർത്തി ഒരു പടി മുന്നേ ചിന്തിക്കുന്ന പാർട്ടിയാണ് ബിജെപി. വികസന രാഷ്ട്രീയത്തിന്റെ പുതിയ വഴികൾ തുറന്ന്, ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യയെ ലക്ഷ്യമാക്കി മുന്നേറുന്ന ഈ യാത്രയിൽ, സംഘടനയുടെ വിജയത്തിനായി ഓരോ പ്രവർത്തകനും ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്.
advertisement
പാർട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, വികസനത്തിന്റെ പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കാനും, ഈ തെരഞ്ഞെടുപ്പിൽ മുഴുവൻ ശക്തിയോടെയും പാർട്ടിക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ ഞാൻ റെഡി. ......അപ്പൊ പൊളിക്കുയല്ലേ."
സ്ഥാനാർത്ഥിയായപ്പോഴും വിവേക് പോസ്റ്റ് ഇടാൻ മറന്നില്ല.
"വ്യക്തിപരമായ കാരണങ്ങളാൽ ഈ തവണ മത്സരരംഗത്ത് നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അരുവിക്കരയിൽ മത്സരിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ നിർദേശം ശിരസ്സാവഹിച്ച് അരുവിക്കരയിൽ ഇറങ്ങുകയാണ്.. കൂടെ ഉണ്ടാകണം." എന്ന് വിവേക് ഗോപൻ.
മുതിർന്ന നേതാവ് കരമന ജയൻ ആണ് പാർട്ടിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർഥി.
Summary: Actor Vivek Gopan is familiar to Malayalam mini-screen audiences. In the 2021 assembly elections, Vivek Gopan contested from Chavara as a BJP candidate and came in third place. Two days after he posted on Facebook that he would not contest this time and would remain an active worker of the party, the party has decided on Vivek Gopan's name as the candidate for the Aruvikkara constituency in Thiruvananthapuram district
