TRENDING:

'എ കെ ശശീന്ദ്രന്റെ ചെയ്തിയെ കുറിച്ച് ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്'; രാഹുല്‍ മാങ്കൂട്ടത്തില്‍

Last Updated:

മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളമെന്ന് രാഹുല്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപ്പെട്ടെന്ന ആരോപണത്തില്‍ ലതികാ സുഭാഷിനോട് ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'സ്ത്രീ പീഡകരുടെ ദല്ലാള്‍ വേഷം സ്വയം അണിയുന്ന എ കെ ശശീന്ദ്രന്റെ ചെയ്തിയെ പറ്റി പാര്‍ട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്' എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
rahul mamkootathil
rahul mamkootathil
advertisement

മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളമെന്ന് രാഹുല്‍ പറഞ്ഞു. പിങ്ക് പൊലീസിനേക്കാളും സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതില്‍ പങ്ക് ഇല്ലാത്ത സര്‍ക്കാരാണ് അനിവാര്യതയെന്ന് രാഹുല്‍ പറഞ്ഞു.

Also Read-പീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം: എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വി ഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നല്ല നിലയില്‍ തീര്‍ക്കണം'

advertisement

ഭരണഘടനയോട് കൂറു പുലര്‍ത്തുമെന്ന് പറഞ്ഞ് സത്യപത്രിജ്ഞ ചെയ്ത A K ശശീന്ദ്രന്‍ എന്ന മന്ത്രി പറഞ്ഞ വാക്കുകളാണ്. എന്താണ് നല്ല നിലയില്‍ തീര്‍ക്കേണ്ടത്? ഒരു നേതാവ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച പരാതി. ആരോടാണ് പറയുന്നത്? ആ പെണ്‍കുട്ടിയുടെ അച്ഛനോട്.

കൃത്യമായ നിയമ ലംഘനവും, അധികാര ദുര്‍വിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം.

CPIM നെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാള്‍ വേഷം സ്വയം അണിയുന്ന AK ശശീന്ദ്രന്റെ ഈ ചെയ്തിയെ പറ്റി അതേ പാര്‍ട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്?

advertisement

മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സര്‍ക്കാര്‍.

പിങ്ക് പോലീസിനെക്കാളും, സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതില്‍ 'പങ്ക്' ഇല്ലാത്ത സര്‍ക്കാരാണ് അനിവാര്യത.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എ കെ ശശീന്ദ്രന്റെ ചെയ്തിയെ കുറിച്ച് ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്'; രാഹുല്‍ മാങ്കൂട്ടത്തില്‍
Open in App
Home
Video
Impact Shorts
Web Stories