TRENDING:

കോട്ടയത്ത് ഇളവുകൾ എവിടെയൊക്കെ? കടുത്ത നിയന്ത്രണങ്ങൾ എവിടെ? അറിയാം

Last Updated:

ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് വില കളക്ടർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തിലും ഡി കാറ്റഗറിയിൽപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ ഇല്ല എന്നതാണ്  ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ചപ്പോൾ വ്യക്തമായത്. പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്  ഡി കാറ്റഗറിയില്‍ പെടുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

"സി" കാറ്റഗറിയിൽപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഇവയാണ്

കാറ്റഗറി സി വിഭാഗത്തിൽ കോട്ടയം ജില്ലയിൽ അഞ്ചു പഞ്ചായത്തുകളാണ് ഉള്ളത്.20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലാണ് കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉള്ളത്.

തൃക്കൊടിത്താനം,കുറിച്ചി,കൂട്ടിക്കല്‍,വാഴപ്പള്ളി, മണിമല എന്നിവയാണ് ഈ ഗണത്തിൽ പെട്ടിരിക്കുന്നത്. ഈ മേഖലയിൽ അനുവദിക്കപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

advertisement

കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം എന്നിവയാണ് ഈ മേഖലയിൽ അനുവദിക്കുന്നത്.

കാറ്റഗറി "ബി"യിൽ കൂടുതൽ ഇളവുകൾ

ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ആണ് ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ചങ്ങനാശേരി,ഏറ്റുമാനൂര്‍,ഈരാറ്റുപേട്ട എന്നീ നഗരസഭകൾ ബി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ 42 പഞ്ചായത്തുകളാണ് ബി കാറ്റഗറിയിൽപ്പെട്ടത്. കുമരകം, കടുത്തുരുത്തി,തലപ്പലം,മാഞ്ഞൂര്‍, കൂരോപ്പട,പനച്ചിക്കാട്,തലയാഴം,അയ്മനം,വിജയപുരം,വെച്ചൂര്‍,പായിപ്പാട്, തിടനാട്,അയര്‍ക്കുന്നം, കാണക്കാരി,മണര്‍കാട്,പള്ളിക്കത്തോട്,മാടപ്പള്ളി,പുതുപ്പള്ളി,എലിക്കുളം,പാറത്തോട്, അകലക്കുന്നം, കങ്ങഴ, കറുകച്ചാല്‍, തീക്കോയി, പൂഞ്ഞാര്‍,കിടങ്ങൂര്‍,നെടുംകുന്നം, ഉദയനാപുരം,മൂന്നിലവ്,വാകത്താനം,ഉഴവൂര്‍,മുത്തോലി,വെള്ളൂര്‍,മുണ്ടക്കയം,അതിരമ്പു, മീനടം,വാഴൂര്‍,തലനാട്, പാമ്പാടി, മുളക്കുളം, രാമപുരം,കരൂര്‍.

advertisement

ബി കാറ്റഗറി മേഖലകളില്‍ പ്രവർത്തിക്കാവുന്നവ

പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഓഫീസുകള്‍ക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിച്ച്  പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം. അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.ബാറുകളിലും ബിവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് അനുവദനീയമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്  മൊബൈലല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരിരീക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ്/ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ നടത്താം.  സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത  സായാഹ്ന സവാരികളും അനുവദനീയമാണ്.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രം പ്രവര്‍ത്തിക്കും.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

advertisement

Also Read- ലോക്ക്ഡൗൺ ഇളവുകൾ ടിപിആർ അടിസ്ഥാനമാക്കി; ജില്ലകളിലൂടെയുളള കണക്ക്

എ കാറ്റഗറിയിൽപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ

ഏറ്റവും കൂടുതൽ വിളവ് അനുവദിച്ചിരിക്കുന്നത് എ കാറ്റഗറിയിൽ ഉൾപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.ഇവിടെ ശരാശരി പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍  താഴെ ആണ് ഉണ്ടാകുക.കോട്ടയം ജില്ലയിൽ മൂന്ന് നഗരസഭകളും 24 പഞ്ചായത്തുകളും എ കാറ്റഗറിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

കോട്ടയം,പാലാ,വൈക്കം എന്നീ നഗരസഭകൾ ആണ് രോഗതീവ്രതയുടെ കുറവ് പരിഗണിച്ച് ഏറ്റവും കൂടുതൽ ഇളവ് നേടിയിരിക്കുന്നത്.

കൂടുതൽ ഇളവ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇവയാണ്.

advertisement

ചിറക്കടവ്,കോരുത്തോട്,മേലുകാവ്,എരുമേലി,കടനാട്,കൊഴുവനാൽ,ചെമ്പ്,കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ തെക്കേക്കര,തിരുവാര്‍പ്പ്,നീണ്ടൂര്‍,വെള്ളാവൂർ,കല്ലറ,മീനച്ചില്‍,ആര്‍പ്പൂക്കര,മറവന്തുരുത്ത്,കടപ്ലാമറ്റം,ടി.വി.പുരം,തലയോലപ്പറമ്പ്,ഞീഴൂര്‍,മരങ്ങാട്ടുപള്ളി,വെളിയന്നൂര്‍,കുറവിലങ്ങാട്,ഭരണങ്ങാനം.

ഈ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകൾ,സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

അക്ഷയ സെന്‍ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

ടാക്‌സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.ബാറുകളിലും ബിവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളിലും  പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയമാണ്.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.  രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്. ജില്ലയിൽ പരിശോധിച്ചാൽ ആദ്യഘട്ടത്തിൽ രോഗതീവ്രത വലിയതോതിൽ കൂടിയ ആർപ്പൂക്കര ചെമ്പ് അടക്കമുള്ള പഞ്ചായത്തുകൾ എ കാറ്റഗറിയിൽ എത്തി എന്നത് ശ്രദ്ധേയമാണ്.

സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.എല്ലാ കാറ്റഗറിയിലും ഉള്‍പ്പെടുന്ന മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തികളും നിലവിലുള്ള നിയന്ത്രണങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.

ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് വില കളക്ടർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ഇളവുകൾ എവിടെയൊക്കെ? കടുത്ത നിയന്ത്രണങ്ങൾ എവിടെ? അറിയാം
Open in App
Home
Video
Impact Shorts
Web Stories