നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ ഇളവുകൾ ടിപിആർ അടിസ്ഥാനമാക്കി; ജില്ലകളിലൂടെയുളള കണക്ക്

  ലോക്ക്ഡൗൺ ഇളവുകൾ ടിപിആർ അടിസ്ഥാനമാക്കി; ജില്ലകളിലൂടെയുളള കണക്ക്

  വിവിധ ജില്ലകളിൽ അതത് ജില്ലാ ഭരണകൂടങ്ങളാണ് തദ്ദേശസ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനമാക്കി എ, ബി, സി, ഡി വിഭാഗങ്ങളായി തിരിച്ചുകൊണ്ട് പ്രത്യേക മാർഗനിർദേശങ്ങൾ. 

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങി. വിവിധ ജില്ലകളിൽ അതത് ജില്ലാ ഭരണകൂടങ്ങളാണ് തദ്ദേശസ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനമാക്കി എ, ബി, സി, ഡി വിഭാഗങ്ങളായി തിരിച്ചുകൊണ്ട് പ്രത്യേക മാർഗനിർദേശങ്ങൾ.

   'എ' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
   പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ. എല്ലാ സർക്കാർ, അർദ്ധസർക്കാർ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷൻസ്, സ്വയംഭരണസ്ഥാപനങ്ങൾക്കും റൊട്ടേഷൻ വ്യവസ്ഥയിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി.  അക്ഷയ കേന്ദ്രങ്ങളടക്കം എല്ലാ കടകളും സ്ഥാപനങ്ങളും എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളുമായി പ്രവർത്തിക്കാം.  ഓട്ടോറിക്ഷ, ടാക്‌സി എന്നിവ ഓടിക്കാം. ടാക്‌സിയിൽ ഡ്രൈവറെക്കൂടാതെ മൂന്നുപേർക്കും ഓട്ടോറിക്ഷയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേർക്കും യാത്രചെയ്യാം. കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ഈ നിയന്ത്രണം ബാധകമല്ല.  ബിവറേജസ് കോർപറേഷൻ, ബാറുകൾ ടേക്ക് എവേ രീതിയിൽ മാത്രം പ്രവർത്തിക്കാം. തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ് വഴി സമയക്രമം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പർക്കം ഒഴിവാക്കി ഔട്ട്‌ഡോർ സ്‌പോർട്‌സ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റസ്‌റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം. ഹോംഡെലിവറി രാത്രി 9.30 വരെ അനുവദനീയം.  വീട്ടുജോലിക്കാർക്ക് യാത്രാനുമതി

   'ബി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
   പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% നും 20% നും ഇടയിലുള്ള പ്രദേശങ്ങൾ. എല്ലാ സർക്കാർ, അർദ്ധസർക്കാർ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷൻസ്, സ്വയംഭരണസ്ഥാപനങ്ങൾക്കും റൊട്ടേഷനിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവർക്ക് വർക് ഫ്രം ഹോം ജോലി.  അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ എല്ലാദിവസവും പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളെ ഉപയോഗിച്ച് പ്രവർത്തിക്കാം.  അക്ഷയ കേന്ദ്രങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം. എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ബിവറേജസ് കോർപറേഷൻ, ബാറുകൾ ടേക്ക് എവേ രീതിയിൽ പ്രവർത്തിക്കാം. തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ് വഴി സമയക്രമം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പർക്കം ഒഴിവാക്കി ഔട്ട്‌ഡോർ സ്‌പോർട്‌സ് അനുവദിച്ചിട്ടുണ്ട്.  ഹോട്ടലുകൾ, റസ്‌റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം. വീട്ടുജോലിക്കാർക്ക് യാത്രാനുമതി

   'സി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
   പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% നും 30% നും ഇടയിലുളള പ്രദേശങ്ങളാണ് സി വിഭാഗം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ  പ്രവർത്തിക്കാം. വിവാഹ ആവശ്യത്തിനായുള്ള കടകൾ(ജൂവലറി, തുണിക്കട, ചെരുപ്പുകട), വിദ്യാർഥികൾക്കുള്ള കടകൾ(ബുക്കുകൾ), അറ്റകുറ്റപ്പണി നടത്തുന്ന കടകൾ എന്നിവയ്ക്ക് വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാർ/തൊഴിലാളികളുമായി പ്രവർത്തിക്കാം.  ഹോട്ടലുകൾ, റസ്‌റ്റൊറന്റുകൾ എന്നിവയ്ക്ക് ടേക്ക് എവേ, ഓൺലൈൻ/ഹോം ഡെലിവറി സംവിധാനത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

   'ഡി' വിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടിയവയാണ് D വിഭാഗം പ്രദേശങ്ങൾ. ട്രിപ്പിൾ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക കർശന നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ ബാധകം. ജൂൺ ഏഴിനും 10നും ഇറക്കിയ സർക്കാർ ഉത്തരവുകളിലെ നിയന്ത്രണങ്ങൾ ബാധകം.

   കൊല്ലം

   എ വിഭാഗം- ഇളമാട്, കുന്നത്തൂർ, കൊട്ടാരക്കര, വെളിനല്ലൂർ

   ബി വിഭാഗം- വിളക്കുടി, അലയമൺ,  നീണ്ടകര, ആലപ്പാട്, വെട്ടിക്കവല, തലവൂർ, ശാസ്താംകോട്ട, തഴവ, ശൂരനാട് വടക്ക് ക്ലാപ്പന, തെന്മല, ഉമ്മന്നൂർ, പോരുവഴി, കുമ്മിൾ, തെക്കുംഭാഗം, ശൂരനാട് തെക്ക്, കുലശേഖരപുരം നെടുവത്തൂർ, പുനലൂർ മുനിസിപ്പാലിറ്റി, ചാത്തന്നൂർ, കരീപ്ര, ഓച്ചിറ, കുളക്കട, തൊടിയൂർ, പവിത്രേശ്വരം, ഈസ്റ്റ് കല്ലട, പട്ടാഴി വടക്കേക്കര, കല്ലുവാതുക്കൽ, ഇടമുളയ്ക്കൽ, അഞ്ചൽ, ഇട്ടിവ, പട്ടാഴി, മൈലം, കരുനഗാപ്പളളി, ചവറ, പിറവന്തൂർ, ആര്യങ്കാവ്, തൃക്കരുവ, പത്തനാപുരം, പൂയപ്പളളി, മേലില, പന്മന, കരവാളൂർ, ചിതറ, പെരിനാട്, പരവൂർ, നെടുമ്പന, വെസ്റ്റ് കല്ലട, കുളത്തൂപ്പുഴ, തേവലക്കര, എഴുകോൺ പൂതക്കുളം, മൈനാഗപ്പളളി, ഇളമ്പളളൂർ, ചടയമംഗലം, തൃക്കോവിൽവട്ടം, പനയം, ചിറക്കര, കൊല്ലം കോർപ്പറേഷൻ

   സി വിഭാഗം- നിലമേൽ, മൺട്രോത്തുരുത്ത്, കൊറ്റങ്കര ഏരൂർ, ആദിച്ചനല്ലൂർ, മയ്യനാട്, കുണ്ടറ, വെളിയം, പേരയം, കടയ്ക്കൽ
   ഡി വിഭാഗം പ്രദേശങ്ങൾ കൊല്ലം ജില്ലയിൽ ഇല്ല.

   പത്തനംതിട്ട

   എ വിഭാഗം- അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര

   ബി വിഭാഗം - തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകള്‍, എഴുമറ്റൂര്‍, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമണ്‍, പ്രമാടം, കടപ്ര, കവിയൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോന്നി, ഓമല്ലൂര്‍, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങല്‍, കടമ്പനാട്, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, വള്ളിക്കോട്, ചിറ്റാര്‍, ഇരവിപേരൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി

   സി വിഭാഗം- സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി

   ഡി വിഭാഗത്തിൽ ഒന്നുമില്ല

   കോട്ടയം

   എ വിഭാഗം- കോട്ടയം,പാലാ,വൈക്കം എന്നീ നഗരസഭകൾ ചിറക്കടവ്, കോരുത്തോട്, മേലുകാവ്, എരുമേലി, കടനാട്, കൊഴുവനാൽ, ചെമ്പ്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, നീണ്ടൂര്‍, വെള്ളാവൂർ, കല്ലറ, മീനച്ചില്‍, ആര്‍പ്പൂക്കര, മറവന്തുരുത്ത്, കടപ്ലാമറ്റം, ടി.വി.പുരം, തലയോലപ്പറമ്പ്, ഞീഴൂര്‍, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, കുറവിലങ്ങാട്, ഭരണങ്ങാനം.

   ബി വിഭാഗം-  ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട എന്നീ നഗരസഭകൾ , കുമരകം, കടുത്തുരുത്തി,തലപ്പലം,മാഞ്ഞൂര്‍, കൂരോപ്പട,പനച്ചിക്കാട്,തലയാഴം,അയ്മനം,വിജയപുരം,വെച്ചൂര്‍,പായിപ്പാട്, തിടനാട്,അയര്‍ക്കുന്നം, കാണക്കാരി, മണര്‍കാട്, പള്ളിക്കത്തോട്,  മാടപ്പള്ളി, പുതുപ്പള്ളി, എലിക്കുളം, പാറത്തോട്, അകലക്കുന്നം, കങ്ങഴ, കറുകച്ചാല്‍, തീക്കോയി, പൂഞ്ഞാര്‍,കിടങ്ങൂര്‍,നെടുംകുന്നം, ഉദയനാപുരം, മൂന്നിലവ്, വാകത്താനം, ഉഴവൂര്‍, മുത്തോലി, വെള്ളൂര്‍, മുണ്ടക്കയം, അതിരമ്പു, മീനടം, വാഴൂര്‍, തലനാട്, പാമ്പാടി, മുളക്കുളം, രാമപുരം, കരൂര്‍.

   "സി" വിഭാഗം- തൃക്കൊടിത്താനം,കുറിച്ചി,കൂട്ടിക്കല്‍,വാഴപ്പള്ളി, മണിമല

   കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തിലും ഡി കാറ്റഗറിയിൽപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ ഇല്ല

   എറണാകുളം

   .വിഭാഗം -എ- പാലക്കുഴ, കൂത്താട്ടുകുളം, അയ്യമ്പുഴ, തിരുമാറാടി, മാറാടി, വാളകം, ഇലഞ്ഞി, പെരുമ്പാവൂർ , പിണ്ടിമന, വാരപ്പെട്ടി, കീരംപാറ

   വിഭാഗം -ബി- ആയവന, മൂവാറ്റുപുഴ, മണീട്, ചെങ്ങമനാട്, പോത്താനിക്കാട്, ആവോലി, നെടുമ്പാശേരി, എടവനക്കാട്, മഞ്ഞപ്ര, കുന്നുകര, കൊച്ചി, പാറക്കടവ്, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, അങ്കമാലി, കവളങ്ങാട്, ആമ്പല്ലൂർ, കിഴക്കമ്പലം, വടവുകോട് - പുത്തൻകുരിശ്, ആലുവ, പല്ലാരിമംഗലം, കോതമംഗലം, മൂക്കന്നൂർ, രാമമംഗലം, മുടക്കുഴ, ഉദയംപേരൂർ, പുത്തൻവേലിക്കര , ചോറ്റാനിക്കര, കോട്ടപ്പടി, ഏലൂർ, മഴുവന്നൂർ, കോട്ടുവള്ളി, രായമംഗലം, ചെല്ലാനം, പാമ്പാക്കുട, മലയാറ്റൂർ - നീലേശ്വരം, വരാപ്പുഴ, പിറവം, കൂവപ്പടി, എടത്തല, ഏഴിക്കര , പൈങ്ങോട്ടൂർ, കുമ്പളം, തൃക്കാക്കര, കീഴ്മാട്, നോർത്ത് പറവൂർ, വേങ്ങൂർ, കുഴിപ്പിള്ളി, തിരുവാണിയൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, വെങ്ങോല, കടമക്കുടി, കടുങ്ങല്ലൂർ, പള്ളിപ്പുറം, കളമശേരി, തൃപ്പൂണിത്തുറ, മുളവുകാട്, പൂതൃക്ക, തുറവൂർ, മരട്, കറുകുറ്റി, ചേന്ദമംഗലം, ചേരാനെല്ലൂർ, കരുമാല്ലൂർ, വാഴക്കുളം, കാഞ്ഞൂർ, ശ്രീമൂലനഗരം, നായരമ്പലം

   വിഭാഗം - സി- ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണ്ണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട്

   വിഭാഗം - ഡി- ചിറ്റാട്ടുകര

   പാലക്കാട്

   എ വിഭാഗം- കപ്പൂർ, പുതുശ്ശേരി

   ബി വിഭാഗം- 46 പഞ്ചായത്തുകളും ചെർപ്പുളശ്ശേരി, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് നഗരസഭകളും

   സി വിഭാഗം- 37 പഞ്ചായത്തുകൾ, പട്ടാമ്പി മണ്ണാർക്കാട്, ചിറ്റൂർ - തത്തമംഗലം നഗരസഭകൾ

   ഡി വിഭാഗം- വല്ലപ്പുഴ, നെന്മാറ, നാഗലശ്ശേരി

   മലപ്പുറം

   എ വിഭാഗം  - 01 പുഴക്കാട്ടിരി 02 ഒഴൂർ 03 കുറുവ 04 കോഡൂർ 05 കൽപകഞ്ചേരി 06 മലപ്പുറം നഗരസഭ

   സി വിഭാഗം- 1  തിരുനാവായ2 കരുവാരകുണ്ട് 3 മുതുവല്ലൂർ4 പൊന്മുണ്ടം5 നിറമരുതൂർ6 മേലാറ്റൂർ7 ചാലിയാർ8 മക്കരപറമ്പ9 പെരുമ്പടപ്പ്10 കാളികാവ്11എടയൂർ12 വെളിയങ്കോട്13 മംഗലം14 പൊന്നാനി15 അങ്ങാടിപ്പുറം16 മാറഞ്ചേരി17 വഴിക്കടവ്18 കുഴിമണ്ണ19 മമ്പാട്20 പെരുവള്ളൂർ

   ഡി വിഭാഗം ജില്ലയിൽ ഇല്ല

   കോഴിക്കോട്

   എ വിഭാഗം- ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്

   ബി വിഭാഗം- കുന്ദമം​ഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമം​ഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ,  ഒഞ്ചിയം,  തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി,  തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ​ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് ന​ഗരസഭ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം

   സി വിഭാഗം- പെരുവയൽ, കാരശ്ശേരി

   ഡി വിഭാ​ഗം ഇല്ല

   വയനാട്

   എ- വിഭാഗം- പുല്‍പ്പള്ളി (4.24), പൂതാടി (7.47), മീനങ്ങാടി (7.82)

   ബി- വിഭാഗം- തവിഞ്ഞാല്‍ (13.68), തൊണ്ടര്‍നാട് (18.83), തിരുനെല്ലി (11.96), മാനന്തവാടി മുനിസിപാലിറ്റി (8.64), എടവക (19.08), വെളളമുണ്ട (13.97), പടിഞ്ഞാറത്തറ  (15.73), കോട്ടത്തറ (13.82), പനമരം (9.72), മുള്ളന്‍കൊല്ലി (10.29), കണിയാംമ്പറ്റ (9.38), മുട്ടില്‍ (9.21), കല്‍പറ്റ മുനിസിപാലിറ്റി (9.49), പൊഴുതന (10.59), വൈത്തിരി (11.25), മേപ്പാടി (15.13), അമ്പലവയല്‍ (10.35), നെന്‍മേനി (16.02), നൂല്‍പുഴ (15.85), സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി  (13.66), തരിയോട് (9.47)

   സി- വിഭാഗം- വെങ്ങപ്പള്ളി (22.38), മൂപ്പൈനാട് (26.43)

   ഡി വിഭാ​ഗം ഇല്ല

   കണ്ണൂർ

   എ വിഭാഗം- എരഞ്ഞോളി (7.44%), അഞ്ചരക്കണ്ടി (7.42%), കണ്ണൂര്‍ കോര്‍പ്പറേഷന്‍ (7.36%), പേരാവൂര്‍ (6.72%), മുണ്ടേരി (6.63%), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (6.52%), പാനൂര്‍ മുന്‍സിപ്പാലിറ്റി (6.25%), എരുവേശ്ശി (5.77%), ചെറുപുഴ (5.27%), ചൊക്ലി (4.80%),
   ന്യൂ മാഹി (3.55%), പന്ന്യന്നൂര്‍ (4.76%), വളപ്പട്ടണം (1.27%)

   സി വിഭാഗം- കുന്നോത്ത്പറമ്പ് (21.04%)

   കാസർകോട്

   എ വിഭാഗം- വോർക്കാടി, ബെള്ളൂർ, മീഞ്ച, പൈവളിഗെ, കിനാനൂർ-കരിന്തളം, പടന്ന, മഞ്ചേശ്വരം, കാസർകോട്, ബേഡഡുക്ക, വലിയ പറമ്പ

   ബി വിഭാഗം- ഉദുമ, കയ്യൂർ-ചീമേനി, നീലേശ്വരം, മടിക്കൈ, മൊഗ്രാൽ പുത്തൂർ, കള്ളാർ, ചെമ്മനാട്, പള്ളിക്കര, കാഞ്ഞങ്ങാട്, ഈസ്റ്റ് എളേരി, പനത്തടി, കുറ്റിക്കോൽ, ദേലംപാടി, മുളിയാർ, വെസ്റ്റ് എളേരി, ചെറുവത്തൂർ, കോടോം-ബേളൂർ, പിലിക്കോട്, എൻമകജെ, പുല്ലൂർ-പെരിയ, ബളാൽ, തൃക്കരിപ്പൂർ, മംഗൽപാടി

   സി വിഭാഗം- ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂർ

   ഡി കാറ്റഗറി- മധൂർ, ബദിയടുക്ക
   Published by:Anuraj GR
   First published:
   )}