വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരേണ്ടത് പ്രധാനമായതിനാലാണ് ലോക്ഡൗണ്‍ നീട്ടിയത്. രണ്ടാം തരംഗം മൂന്നാം തരംഗവും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ട് മാസത്തെ ഇടവേളയും അമേരിക്കയില്‍ 23 ആഴ്ചയും ഇറ്റലിയില്‍ 17 മാസവും ഇടവേളയുണ്ടായിരുന്നു.
അടുത്ത തരംഗം ഉണ്ടായാല്‍ അത് ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ വര്‍ധിക്കും അതുകൊണ്ട് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് ശ്രദ്ധപൂര്‍വം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയില്‍ ലഭിക്കുന്ന സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ലോക്ഡൗണിന്റെ ഭാഗമായി ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അവശ്യമേഖലകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. നിര്‍മാണ മേഖലകളില്‍ ഉള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ട് വാങ്ങാന്‍ അനവദിക്കില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഹോം ഡെലിവറി നടത്താവുന്നതാണ്. ഭക്ഷ്യോല്‍പാദനങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, പച്ചക്കറി, ബേക്കറി, കള്ള് ഷാപ്പ്, മാത്സ്യ മാംസ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം. അടിയന്തര സേവനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളിലേയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും.
ആശുപത്രിയിലേക്ക് പോകുന്നവര്‍ക്കും വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ നല്‍കി യാത്ര ചെയ്യാം. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്ര വിവരങ്ങള്‍ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.