ലോക്ഡൗണ്‍ ഫലപ്രദം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാരാന്ത്യത്തിലെ സമ്പൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നരിക്ക് പത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആശുപത്രികളിലെ രോഗികളുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കിലും കുറവുണ്ടതായി അദ്ദേഹം പറഞ്ഞു.
വാരാന്ത്യത്തിലെ സമ്പൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന അദ്ദേഹം വ്യക്താമക്കി. കേരളത്തില്‍ രോഗവ്യാപന നിരക്ക് കൂടിയ ഡെല്‍റ്റ വൈറസ് വകഭേദമാണ് കണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നരക്ക് കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടുമെന്നും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും പുറത്തുപോകുന്നവര്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Location :
First Published :
June 11, 2021 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ഡൗണ്‍ ഫലപ്രദം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി