TRENDING:

നേവിസിന്‍റെ ഹൃദയം കോഴിക്കോട്ടെത്തിക്കാൻ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്? ആരോഗ്യമന്ത്രിയുടെ മറുപടി

Last Updated:

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ അറിയിച്ചതാണ് ഇക്കാര്യം. ഹൃദയം എറണാകുളത്ത് നിന്ന് കോഴിക്കോട് എത്തിക്കാൻ എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാലു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ.
Navis_Heart
Navis_Heart
advertisement

വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന മൂന്നു മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

advertisement

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവ്; രാത്രിയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; KSEB

സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കള്‍ നിയന്ത്രിക്കണമെന്ന് കെഎസ്ഇബി. ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്‌സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

advertisement

വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Also Read-ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ എനര്‍ജിയില്‍; സന്തോഷം അറിയിച്ച് പ്രധാനമന്ത്രി

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.

advertisement

Also Read-'ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്; നോക്കുകൂലി വാങ്ങാന്‍ പാടില്ല'; മന്ത്രി വി ശിവന്‍കുട്ടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉല്‍പാദനത്തില്‍ കുറവ് വന്നതാണ് സംസ്ഥാനത്തെ അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധിയ്ക്ക് കാരണമായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേവിസിന്‍റെ ഹൃദയം കോഴിക്കോട്ടെത്തിക്കാൻ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്? ആരോഗ്യമന്ത്രിയുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories