ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ എനര്‍ജിയില്‍; സന്തോഷം അറിയിച്ച് പ്രധാനമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വെ സ്റ്റേഷനാണ് ഇത്.
ചെന്നൈ: പുരട്ചി തലൈവന്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വെ സ്റ്റേഷനാണ് ഇത്. 1.5 മെഗാ വാട്ട് വൈദ്യുതിയാണ് സോളാര്‍ പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പകല്‍ റെയില്‍വെ സ്റ്റേഷനില്‍ ആവശ്യമായ 100 ശതമാനം വൈദ്യുതിയും സോളാറില്‍ നിന്നാണ്.
Happy to see the
Puratchi Thalaivar Dr. M.G. Ramachandran Central Railway Station show the way when it comes to solar energy. https://t.co/wQuWSAXBQ7
— Narendra Modi (@narendramodi) September 24, 2021
advertisement
'സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ പുരട്ചി തലൈവര്‍ ഡോ.എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ഗദര്‍ശകമാകുന്നതില്‍ സന്തോഷം' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു വാര്‍ത്താവിനിമയ ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണോയുടെ ട്വീറ്റിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തമിഴ്നാട് സർക്കാർ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷൻ നൽകി
തമിഴ്നാട്ടില്‍ ഒരു ലക്ഷം കർഷകർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സൗജന്യ വൈദ്യുത കണക്ഷൻ നൽകി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏറ്റവും ഒടുവിലത്തേതാണ് കർഷകർക്കുള്ള സൗജന്യ വൈദ്യുത കണക്ഷൻ. വ്യാഴാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൈമാറി.
advertisement
''2006 മുതൽ 2011വരയുള്ള ഡിഎംകെ സർക്കാരിന്റെ ഭരണ കാലയളവിൽ 2.99 ലക്ഷം കർഷകർക്കാണ് സൗജന്യ വൈദ്യുത കണക്ഷൻ നൽകിയത്. എന്നാൽ കഴിഞ്ഞ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് രണ്ട് ലക്ഷം കർഷകർക്ക് മാത്രമാണ് സൗജന്യ വൈദ്യുത കണക്ഷൻ നൽകിയത്. കർഷകർക്ക് ആവശ്യമായ വൈദ്യുതി കണക്ഷനുകൾ ലഭ്യമാകതിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ശരിയായ നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല'- സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
''കഴിഞ്ഞ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് ശരിയായ കണക്കുകൾ സൂക്ഷിച്ചിരുന്നില്ല. കൽക്കരി സംഭരണവുമായി ബന്ധപ്പെട്ടും വലിയതോതിലുള്ള പൊരുത്തക്കേടുകളാണുള്ളത്. കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുമാണ് ഡി എം കെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''- സ്റ്റാലിൻ പറഞ്ഞു.
advertisement
ഡി എം കെ സർക്കാർ അധികാരത്തിലെത്തിയ ശേഷം 90 ശതമാനം പരാതികൾക്കും വൈദ്യുതി ബോർഡ് പരിഹാരം കണ്ടതായും സ്റ്റാലിൻ പറഞ്ഞു. "സർക്കാർ സൗരോർജ്ജത്തിനും പ്രാധാന്യം നൽകുന്നു. തിരുവാരൂർ ജില്ലയിൽ ഒരു സോളാർ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ പ്രമേയം പാസാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2021 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ എനര്‍ജിയില്‍; സന്തോഷം അറിയിച്ച് പ്രധാനമന്ത്രി


