തിരുവനന്തപുരം: വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് വിദ്യഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചവറ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സിപിഎം രക്തസാക്ഷി സ്മാരക നിര്‍മ്മാണത്തിന് പണം നല്‍കിയില്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ഭീഷണി.
പാര്‍ട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് മുന്നില്‍ പാര്‍ട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്വെന്ഷന് സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമാണ്. വനിതാ കമ്മീഷന് അധ്യക്ഷ സംസ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2004ല്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എംസി ജോസഫൈനെ സ്ഥാനത്ത് നീക്കിയത്. കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന് രാജിവെച്ചത്.
വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും. പി സതീദേവിയ്ക്കൊപ്പം പി കെ ശ്രീമതി, സി എസ് സുജാത, ടിഎന്‍ സീമ എന്നിവരുടെ പേരുകളും വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.