TRENDING:

Accident | റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്

Last Updated:

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇവര്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപകടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് 35കാരി മരിച്ചു(Death). ഏനാത്ത് പുതുശേരി ഭാഗം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം(Accident). ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിലാണ് കാറിടിച്ചത്. അപകടത്തില്‍ വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ്(35) മരിച്ചത്.
Accident
Accident
advertisement

ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്ത് നിന്നുവന്ന കാറാണ് ബൈക്കില്‍ ഇടിച്ചത്. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇവര്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപകടം.

Also Read-Suicide| ആസിഡ് കഴിച്ച് നാലര മാസം മുമ്പ് ആത്മഹത്യ ചെയ്ത കുടുംബത്തിലെ അവസാനത്തെയാളും മരിച്ചു

Child Death |കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട: കളിച്ചുകൊണ്ടിരിക്കെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.

advertisement

വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.

Also Read-Arrest | അധ്യാപകന്റെ പീഡനത്തേത്തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി-ഇനിയ.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്
Open in App
Home
Video
Impact Shorts
Web Stories