• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അധ്യാപകന്റെ പീഡനത്തേത്തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Arrest | അധ്യാപകന്റെ പീഡനത്തേത്തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയോട് ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ കത്ത് നല്‍കിയിരുന്നു.

  • Share this:
    ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തില്‍ മുരളി കൃഷ്ണയെന്ന അധ്യാപകനെ അറസ്റ്റ്(Arrest) ചെയ്തു.

    പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുന്‍പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയോട് ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ കത്ത് നല്‍കിയിരുന്നു.

    Also Read-Opium farming in house| വീട്ടിലെ മട്ടുപ്പാവിൽ കറുപ്പ് കൃഷിയുമായി യുവാവ്; പിടിച്ചെടുത്തത് 190 തൈകൾ

    രക്ഷിതാക്കളെ വിവരമറിയിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം സ്‌കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ തിരുവലം പോലീസില്‍ പരാതി നല്‍കി. തുര്‍ന്ന് പോക്‌സോ കേസില്‍ അധ്യാപകനെ അസ്റ്റ് ചെയ്തു.

    Also Read-Suicide Attempt| സുഹൃത്തിന്റെ മരണത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു; ഹെയർ ഡൈ കഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: