TRENDING:

കണമലയിൽ രണ്ടുപേരേ കൊന്ന കാട്ടുപോത്ത് ആക്രമിച്ചത് വെടിയേറ്റ പ്രകോപനത്തിലെന്ന് വനം വകുപ്പ്

Last Updated:

പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങള്‍ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചെന്നും വിവരമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം കണമലയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തല്‍ . വെടിയേറ്റ പ്രകോപനത്തിലാണ് പോത്ത് നാട്ടുകാരെ ആക്രമിച്ചത് എന്നാണ് വി്വരം. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം ആവശ്യപ്പെട്ടുകൊണ്ട് സ്ഥലത്ത് ഇന്ന് വീണ്ടും പ്രതിഷേധം നടക്കും. റേഞ്ച് ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മരിച്ച ചാക്കോയുടെ സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും.
advertisement

പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങള്‍ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചെന്നും വിവരമുണ്ട്. കൊലപാതക പ്രേരണക്കുറ്റമാകും ഇവര്‍ക്കെതിരെ ചുമത്തുക. അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോട്ടയത്ത് ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തി

പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍  2 സംഘങ്ങളായി തിരിഞ്ഞ് ശ്രമം നടത്തുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസമേഖലയിൽ  തിരച്ചില്‍ നടത്തുന്നുണ്ട്. കാട്ടുപോത്തിന്റെ ശല്യത്തിൽനിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

advertisement

കാട്ടുപോത്തിനെ വെടിവെക്കാനുള്ള കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല; ഉത്തരവിടേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ജേക്കബ് തോമസിന്റെ (ചാക്കോ–68) സംസ്കാരം ഇന്ന് രാവിലെ കണമല സെന്റ് തോമസ് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്റണിയും ചാക്കോയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോമസ് ആന്റണിയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണമലയിൽ രണ്ടുപേരേ കൊന്ന കാട്ടുപോത്ത് ആക്രമിച്ചത് വെടിയേറ്റ പ്രകോപനത്തിലെന്ന് വനം വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories