കാട്ടുപോത്തിനെ വെടിവെക്കാനുള്ള കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല; ഉത്തരവിടേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ വണ്ണിൽപ്പെട്ട മൃഗമാണ് കാട്ടുപോത്ത്
തിരുവനന്തപുരം: കോട്ടയത്ത് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ കാട്ടുപോത്തിനെ വെടിവെക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല.
നിയമപ്രകാരം കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർക്ക് ഉത്തരവിടാൻ ആകില്ലെന്ന് രേഖകൾ പറയുന്നു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ വണ്ണിൽപ്പെട്ട മൃഗമാണ് കാട്ടുപോത്ത്.
ഇക്കാര്യങ്ങളിൽ ഉത്തരവിടാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമാണ്. അതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കും. കാട്ടിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ മയക്കു വെടി വെക്കാനാണ് നിലവിലെ തീരുമാനം.
Also Read- കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്
രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ഉത്തരവിട്ടത്.
advertisement
കൊല്ലം ആയൂരിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 19, 2023 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപോത്തിനെ വെടിവെക്കാനുള്ള കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല; ഉത്തരവിടേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ