TRENDING:

കാട്ടുപോത്ത് ആക്രമണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസ്

Last Updated:

കണ്ടാലറിയാവുന്ന 45 പേർക്കെതിരെയാണ് എരുമേലി പൊലീസ് കേസെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. വഴിതടയൽ, ഗതാഗതം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 45 പേർക്കെതിരെയാണ് എരുമേലി പൊലീസ് കേസെടുത്തത്.
advertisement

വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ എരുമേലി കണമലയിൽ പുറത്തേൽ ജേക്കബ് തോമസ് (ചാക്കോച്ചൻ -69), അയൽവാസി പ്ലാവനാക്കുഴി തോമസ് ആന്റ്ണി (തോമാച്ചൻ -62) എന്നിവരാണ് മരിച്ചത്. ഇതേ തുടർന്ന് വൻ പ്രതിഷേധവുമായി സംഘടിച്ച നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു.

Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി

കാഞ്ഞിരപ്പള്ളി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ കഴിഞ്ഞില്ല. കളക്ടർ എത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെയും കനത്ത പ്രതിഷേധമുയർന്നു.

advertisement

Also Read- കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു

വെള്ളിയാഴ്ച രാവിലെ ഏഴോടെ കണമല അട്ടിവളവിൽ ശബരിമല പാതയോട് ചേർന്നാണ് കാട്ടുപോത്തിന്റെ ആക്രമമുണ്ടായത്. വീട്ടുമുറ്റത്തിരിക്കവെയാണ് കർഷകനായ ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. വയറിന് കുത്തേറ്റ ഇയാൾ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Also Read- കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

advertisement

റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണ് തോമസിന് കുത്തേറ്റത്. തോമസിനെ ആക്രമിച്ചശേഷം ചാക്കോച്ചന്‍റെ വീടിന് സമീപത്തേക്ക് ഓടിയെത്തിയതാണ് പോത്തെങ്കിലും തോമസിനെ ആക്രമിച്ചത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വയറിന് കുത്തേറ്റ തോമസ് സഹോദരനെ ഫോൺ വിളിച്ച് രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. ഉടൻ സഹോദരനും പ്രദേശവാസികളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 10.30 ഓടെ മരിച്ചു.

Also Read- കാട്ടുപോത്തിനെ വെടിവെക്കാനുള്ള കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല; ഉത്തരവിടേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. ഇവരെ കുത്തിയശേഷം സമീപവീടുകൾക്ക് അരികിലൂടെ കടന്നുപോയ പോത്ത് വനത്തിലേക്ക് മടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. കാട്ടുപോത്തിനെ ഇവിടെ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടാലുടൻ വെടിവെക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപോത്ത് ആക്രമണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories