കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്
- Published by:Naseeba TC
- news18-malayalam
Last Updated:
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വെടിവയ്ക്കാൻ അടിയന്തര നിർദേശം നൽകിയത്
കോട്ടയം: കണമലയിൽ രണ്ടു പേരെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. ജില്ലാ കലക്ടറാണ് വെടി വയ്ക്കാൻ ഉത്തരവിട്ടത്. കോട്ടയത്ത് രണ്ടുപേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി
പിന്നാലെ, തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- കോട്ടയത്ത് ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന്റെ മരണം; പ്രതിഷേധവുമായി നാട്ടുകാർ
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വെടിവയ്ക്കാൻ അടിയന്തര നിർദേശം നൽകിയത്. കാട്ടുപോത്ത് ഓടിപ്പോകുന്നതിന്റെ സിസി ടി വി ദൃശ്യൾ പുറത്ത് വന്നു
advertisement
കൊല്ലം ആയൂരിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 19, 2023 2:24 PM IST