വീടിനു സമീപത്തുവെച്ചാണ് ശിവനെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. ശിവൻറെ നിലവിളി കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽൽ കിടക്കുകയായിരുന്നു. ഉടന്‍ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Also Read- അരിക്കൊമ്പന്‍റെ റേഡിയോ കോളർ സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നു; ഉൾക്കാട്ടിലേക്ക് പോയെന്ന് അഭ്യൂഹം
പരിക്ക് ഗുരുതരമായതിനാൽ ശിവനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏകദേശം രണ്ടു മണിക്കൂർ സമയം എടുത്താണ് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. കാടിനുള്ളിൽ അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റര്‍ കാടിനകത്തേക്ക് മാറിയാണ് അടിച്ചിൽ തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായുള്ള മേഖലകളിൽ ഒന്നാണ് ഈ പ്രദേശം.
advertisement
News Summary- A Man seriously injured in a wild elephant attack in Malakappara tribal colony
