അതേസമയം യുഡിഎഫിനെ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേരളത്തെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറായില്ലെന്നും സര്‍ക്കാരിനെതിരെയും എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയും അപവാദപ്രചാരണങ്ങള്‍ നടത്താനാണ് യുഡിഎഫ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കൂടാതെ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍തിരെ തരംതാണ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുന്നതാണ് തെരഞ്ഞെടുപ്പിലുടനീളം കണ്ടതെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രതിസന്ധികളില്‍ കേരളത്തെ സധൈര്യം മുന്നോട്ടു നയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും, വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളും, നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കഠിന പരിശ്രമവും, ഉറച്ച മതേതര നിലപാടുകളും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായ വലിയ തരഗം സൃഷ്ടിച്ചെന്ന് യോഗം വിലയിരുത്തി.
advertisement
അതേസമയം കുറ്റ്യാടിയില്‍ മുന്നണിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കുന്നതിനായി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സ്വയം പിന്മാറാന്‍ തയ്യറായ മുഹമ്മദ് ഇക്ബാലിനെ യോഗം അഭിനന്ദിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ന് വലിയ പിന്തുണയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എല്ലാ ഘടകകക്ഷികളില്‍ നിന്നും ലഭിച്ചത്. എല്ലാ പ്രദേശങ്ങളിലും ഇടതുമുന്നണിയിലെ എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയത്തിനായി പ്രവര്‍ത്തിച്ചതായും യോഗം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ ജോസ് കെ മാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഡോ. എന്‍ ജയരാജ് എംഎല്‍എ, ഓപീശ് ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍, ഉന്നതാധികാര സമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
