TRENDING:

കെ.എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല

Last Updated:

ഒരു എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.
advertisement

You may also like:സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ് [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]

advertisement

1988 ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്പീക്കര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ല. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അത് കൊണ്ടു തന്നെ സ്പീക്കര്‍ക്ക് കെ.എം.ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

advertisement

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സമ്മേളനം അവസാനിപ്പിച്ച മാര്‍ച്ച് 13 ന് ആണ് ഷാജിയോട് വിശദീകരണം പോലും ആരായാതെ   അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്പീക്കര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയത്.  ഒരു എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories