ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 9 ന് രാവിലെ മരണം സ്ഥിരീകരിച്ചു.
ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് അപകടം
പൊങ്കാല ഇടുന്നതിനിടെ പൊള്ളലേറ്റ കേസുകൾ വേറെയും ഉണ്ടായിരുന്നു.
ചാക്കയിൽ പൊങ്കാല ചടങ്ങിനായി കത്തിച്ച അടുപ്പിൽ നിന്ന് സാരിക്ക് തീപിടിച്ചതിനെ തുടർന്ന് ഒരു ഭക്തയ്ക്ക് സാരിയിൽ നിന്നും 12% പൊള്ളലേറ്റു. പരിക്കേറ്റ കിളിമാനൂർ സ്വദേശിനിയായ സന്ധ്യയെ പിന്നീട് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ, ബേക്കറി ജംഗ്ഷൻ, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് തീപിടുത്തവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
advertisement
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് ഏകദേശം 40 കോളുകൾ ഇക്കുറി ലഭിച്ചിരുന്നു. ഇവയിൽ ഭൂരിഭാഗവും കടുത്ത ചൂട് കാരണം ഭക്തർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്.
Summary: A woman who had come to Thiruvananthapuram from Kozhikode to offer Attukal Pongala died while undergoing treatment for burns. The deceased is Dinesh's wife, Vijisha, a native of Westhill. She was undergoing treatment at the Medical College ICU. From there, she was shifted to a private hospital in Kozhikode. Her death was confirmed this morning
