TRENDING:

'ശശി പുറത്തായതോടെ സ്ത്രീകൾ‌ക്ക് ധൈര്യമായി പാർട്ടി ഓഫീസിലേക്ക് വരാം' CPM മണ്ണാർക്കാട് ഏരിയാ സെക്രട്ടറി

Last Updated:

'പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാന്യമായ കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഈ ഓഫീസിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്'

advertisement
പാലക്കാട്: പി കെ ശശി പുറത്തായതോടെ മണ്ണാർക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഇനി സ്ത്രീകൾക്ക് ഭയമില്ലാതെയും ധൈര്യസമേതവും കടന്നുവരാമെന്ന് ഏരിയാ സെക്രട്ടറി എൻ കെ നാരായണൻകുട്ടി. മുൻകാലത്തെ മോശം അനുഭവങ്ങൾ കാരണവും പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും മാന്യമായ കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഈ ഓഫീസിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലോക്കൽ കമ്മിറ്റികളിൽ സജീവമായി പ്രവർത്തിച്ചിരുന്ന വനിതകൾ പോലും മണ്ണാർക്കാട്ടെ പാർട്ടി പരിപാടികൾക്ക് പോകാൻ മടിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ ഭയം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
എൻ കെ നാരായണൻകുട്ടി, പി കെ ശശി
എൻ കെ നാരായണൻകുട്ടി, പി കെ ശശി
advertisement

ഇതും വായിക്കുക: 'ഞങ്ങടെ അടുക്കളയിലെ പാചകക്കാരനെ സ്ഥാനാർത്ഥിയാക്കുന്ന UDFന്റെ ഗതികേട്' സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് ജില്ലയിൽ പാർട്ടിയിൽ നിന്ന് ഏറ്റവും കൂടുതൽ ലാളനയും പിന്തുണയും പ്രോത്സാഹനവും ലഭിച്ച നേതാക്കളിൽ ഒരാളാണ് പി കെ ശശിയെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസും പ്രതികരിച്ചു. അമിതമായ ഈ പരിഗണന ലഭിച്ചതാകാം ഒരുപക്ഷേ അദ്ദേഹത്തെ പിന്നീട് പാർട്ടിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. പാർട്ടി സെക്രട്ടറിമാർ മാറിയേക്കാമെങ്കിലും പാർട്ടിയുടെ അടിസ്ഥാന രീതികളും സമ്പ്രദായങ്ങളും മാറില്ലെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് അത് മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉള്ളിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ബോധമുള്ള ഒരാൾക്കും പാർട്ടിയെ തള്ളിപ്പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്നും പാർട്ടിയുടെ സമ്പ്രദായങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a scathing attack following the expulsion of PK Sasi from the CPM, Mannarkkad Area Secretary NK Narayanankutty stated that women can now enter the party office with confidence and without fear. His remarks highlight a period of internal toxicity that allegedly kept female workers away from the party’s regional headquarters. Narayanankutty claimed that due to past "bad experiences" and the presence of PK Sasi, women from respectable families and even active local committee members were hesitant to attend party programs in Mannarkkad.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശശി പുറത്തായതോടെ സ്ത്രീകൾ‌ക്ക് ധൈര്യമായി പാർട്ടി ഓഫീസിലേക്ക് വരാം' CPM മണ്ണാർക്കാട് ഏരിയാ സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories