advertisement

'ഞങ്ങടെ അടുക്കളയിലെ പാചകക്കാരനെ സ്ഥാനാർത്ഥിയാക്കുന്ന UDFന്റെ ഗതികേട്' സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Last Updated:

'ഞങ്ങളുടെ അടുക്കളയിൽ പാചകക്കാരനായും കുടപിടിപ്പുകാരനായും നടന്നവനെയൊക്കെ സ്ഥാനാർത്ഥിയാക്കുന്നത് യുഡിഎഫിന്റെ ഗതികേടാണ്'

Rapid Read
ഇ എൻ സുരേഷ് ബാബു, പി കെ ശശി
ഇ എൻ സുരേഷ് ബാബു, പി കെ ശശി
പി കെ ശശിക്കെതിരേ രൂക്ഷവിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പി കെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. വിമത നീക്കത്തിന്‍റെ പേരിൽ പി കെ ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.
''ഒറ്റപ്പാലത്ത് സിപിഎമ്മിനും എൽഡിഎഫിനും സ്ഥാനാർത്ഥിയുണ്ട്. വഴിയിലൂടെ പോകുന്ന ഏതെങ്കിലും ഒരുത്തന് ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടോ? ഞങ്ങളുടെ അടുക്കളയിൽ പാചക്കാരനായും കുടപിടിപ്പുകാരനായും നടന്നവനെയൊക്കെ സ്ഥാനാർത്ഥിയാക്കുന്നത് യുഡിഎഫിന്റെ ഗതികേടാണ്. പാർട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും കാലാകാലങ്ങളായി അനുഭവിച്ച്, അതിന്റെ സുഖം കണ്ട്, അതിൽ നിന്ന് പരമാവധി സാമ്പത്തിക വെട്ടിപ്പ് നടത്തി അതിൽ പാർട്ടി നടപടി നേരിട്ടാൽ തിരുത്തി കമ്മ്യൂണിസ്റ്റ് ബോധത്തോടെ തിരിച്ചുവരേണ്ടതിന് പകരം ഞാനിത് തുടരും, എനിക്ക് ഈ പണിയാണ് നല്ലത് എന്ന് പ്രഖ്യാപിക്കുന്നവനോടൊക്കെ എന്തു പറയാനാണ്. സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ കൊള്ളരുത്താവര്. ഇനി ഇയാളെ വലിയ മഹാനാക്കി നിങ്ങള്‍ മാറ്റുമല്ലോ''- സുരേഷ് ബാബു ചോദിച്ചു.
advertisement
പി കെ ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൽ വന്നകാലം മുതൽക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തിൽ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതും വായിക്കുക: മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തിയെന്ന് പി കെ ശശി
നടപടിക്ക് വിധേയനാകുക തിരിച്ചുവരിക എന്നതായിരുന്നു പി കെ ശശിയുടെ പതിവ്. എസ്എഫ്ഐ കാലംമുതൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുന്നുവെന്നും‌ സുരേഷ് ബാബു കൂട്ടിച്ചേർത്തു. ശശിയുടെ തീവ്രത അളന്നത് എ കെ ബാലനും ശ്രീമതി ടീച്ചറുമാണെന്നാണ് മാധ്യമങ്ങൾ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വി ഡി സതീശൻ ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
advertisement
Summary: Following the formal expulsion of PK Sasi from the CPM, the party’s Palakkad District Secretary, E.N. Suresh Babu, has hit back with a series of insulting remarks, dismissing Sasi’s political relevance and challenging his integrity. Suresh Babu characterized PK Sasi as a "good-for-nothing" individual who formerly served as a "cook and umbrella bearer" in the party’s kitchen. He mocked the UDF for reportedly considering Sasi as a candidate, calling it a sign of the opposition's "utter desperation."
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞങ്ങടെ അടുക്കളയിലെ പാചകക്കാരനെ സ്ഥാനാർത്ഥിയാക്കുന്ന UDFന്റെ ഗതികേട്' സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement