TRENDING:

'ഭാഗ്യലക്ഷ്മിയുടേത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതികരണം'; ശക്തമായ പിന്തുണയുമായി വനിതാ കമ്മീഷൻ

Last Updated:

യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പൂർണ പിന്തുണയുമായി വനിതാ കമ്മീഷൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പൂർണ പിന്തുണയുമായി വനിതാ കമ്മീഷൻ. ഭാഗ്യലക്ഷ്മിയുടെത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികരണമാണ് അതിന് എല്ലാവിധ പൂർണ പിന്തുണയും നൽകുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
advertisement

അപമാനിക്കപ്പെടുന്ന സ്ത്രീത്വം ക്ഷമ കെടുബോൾ പ്രതികരിക്കും, അങ്ങനെ ഒരു പ്രതികരണം തന്നെ ആണ് ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കയ്യേറ്റവും മർദ്ദനവും എല്ലാം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും എന്നാൽ പോലീസ് നടപടിയിൽ ഇരട്ട നീതി ഉണ്ടാകരുതെന്നും. എംസി ജോസഫൈൻ പ്രതികരിച്ചു.

Also Readയൂട്യൂബറെ മർദിച്ച സംഭവം; 'ലക്ഷ്യത്തിൽ ഭാഗ്യലക്ഷ്മിയോടൊപ്പം; മാർഗത്തിലല്ല': ശ്രീജിത്ത് പണിക്കർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ സൈബർ നിയമത്തിന്റെ പരിമിതികളെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് കത്ത് നൽകും. കഴിഞ്ഞ ദിവസമാണ് യൂട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ചേർന്ന് കരിഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാഗ്യലക്ഷ്മിയുടേത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതികരണം'; ശക്തമായ പിന്തുണയുമായി വനിതാ കമ്മീഷൻ
Open in App
Home
Video
Impact Shorts
Web Stories