TRENDING:

കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്ക് പരുക്ക്

Last Updated:

നാലു വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ ശ്രീനാഥിന്റെ ഇടതു കാൽപാദം മുറിച്ചു മാറ്റിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര നഗരസഭാ പാർക്കിനു സമീപം കോരപറമ്പത്ത് ശ്രീധരൻ – നാരായണി ദമ്പതികളുടെ ഏക മകൻ ആർ.ടി.ശ്രീനാഥ് (34) ആണ് മരിച്ചത്. ദേശീയപാത ഇരിങ്ങലിൽ വെച്ചാണ് സംഭവം. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭാര്യ അവന്യയ്ക്ക് (28) കൈയ്ക്ക് പരുക്കേറ്റു. രണ്ടു വയസ്സുള്ള മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
advertisement

Also read-ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ച രാവിലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരിച്ചുവരുന്നതിനിടയിലാണ് ശ്രീനാഥും കുടുംബവും അപകടത്തിൽപ്പെട്ടത്. നാലു വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ ശ്രീനാഥിന്റെ ഇടതു കാൽപാദം മുറിച്ചു മാറ്റിയിരുന്നു. വടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്ക് പരുക്ക്
Advertisement
Open in App
Home
Video
Impact Shorts
Web Stories