ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.
എറണാകുളം: വാരപ്പെട്ടിയിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.പരിഭ്രാന്തിയിലായ ഇവരെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കുടുംബശ്രീ പ്രവർത്തകയാണ് നിഷിദ. ഭർത്താവ് അൻസൽ സൗദിയിലാണ്. മക്കൾ: മുഹമ്മദ് ഇൻസാം (വിദ്യാർഥി, വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ എച്ച്.എസ്.), മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ (മൈലൂർ മുസ്‌ലിം എൽ.പി. സ്കൂൾ വിദ്യാർഥികൾ). കബറടക്കം ഞായറാഴ്ച ഇഞ്ചൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
May 21, 2023 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു