TRENDING:

താമരശ്ശേരി ചുരത്തിൽ കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; യുവതി മരിച്ചു

Last Updated:

അപകടത്തിൽ പിക്കപ്പ് വാനിലെ മരത്തടികള്‍ ബൈക്കില്‍ സഞ്ചരിച്ചവരുടെ ശരിരത്തിലേക്ക് പതിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.
advertisement

വയനാട് ഭാഗത്ത് നിന്ന് തടിയുമായി ചുരമിറങ്ങി വന്ന പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പിക്കപ്പ് വാനിലെ മരത്തടികള്‍ ബൈക്കില്‍ സഞ്ചരിച്ചവരുടെ ശരിരത്തിലേക്ക് പതിക്കുകയായിരുന്നു.

Also read-കോട്ടയം തമ്പലക്കാട് വീടിന്റെ തിണ്ണയിലിരുന്ന ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇരുചക്രവാഹനത്തിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് ഹനീഫയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. മരിച്ച സക്കീന ബാനുവിന്റെ വയനാട് ചുണ്ടയിലെ വീട്ടില്‍ നിന്നും കൊടുവള്ളിയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശ്ശേരി ചുരത്തിൽ കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; യുവതി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories