കോട്ടയം തമ്പലക്കാട് വീടിന്റെ തിണ്ണയിലിരുന്ന ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

Last Updated:

മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരൻ (64) ആണ് മരിച്ചത്. വീടിന്റെ മുന്നിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം.ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മൂന്നു മക്കളുണ്ട്.
ഇടുക്കി ഉപ്പുതോടിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റിരുന്നു. ഉപ്പുതോട് പുത്തൻ വീട്ടിൽ അനീഷിനാണ് (34 ) പരിക്കേറ്റത്. പൊള്ളലേറ്റ അനീഷിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിനെ തുടർന്ന് വീടിനും നാശം സംഭവിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം തമ്പലക്കാട് വീടിന്റെ തിണ്ണയിലിരുന്ന ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement