തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് പാലോട് രവിയെ മാറ്റിയത്. അദ്ദേഹത്തിന് സീറ്റ് നൽകുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശി കൊണ്ടാണ് സുധീർഷാ പാലോടിനെ വാമനപുരത്തെ സ്ഥാനാർത്ഥിയാക്കിയത്.
എസ്ഡിപിഐ നേതാക്കളുടെ നിർദേശമനുസരിച്ച് പാലോട് രവിയെന്ന മുതിർന്ന നേതാവിന്റെ പേര് രായ്ക്ക് രാമാനം വെട്ടിമാറ്റി. മറ്റ് രണ്ട് നേതാക്കൾ പരിഗണന പട്ടികയിൽ നിലനിൽക്കുമ്പോൾ തന്നെ പാലോട് രവിയെ മാറ്റി പകരം എസ്ഡിപിഐയുടെ പിന്തുണ കിട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് എസ്ഡിപിഐ നേതാവിനെ സ്ഥാനാർത്ഥിയാക്കിയതെന്നും നുസൂർ പറഞ്ഞു.
advertisement
പാലോട് രവി വാമനപുരത്ത് നിന്ന് മത്സരിക്കുമെന്നാണ് പട്ടിക പുറത്തുവന്നതിന്റെ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. ചിലയിടങ്ങളിൽ പാലോട് രവിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്ററുകളും ഫ്ലക്‌സുകളും നിരന്നിരുന്നു. വ്യാഴാഴ്‌ച പാലോട് രവി പങ്കെടുക്കുന്ന റോഡ്ഷോയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
