TRENDING:

'ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ'; മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

ഞങ്ങളും മുമ്പ് ശക്തമായ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം മുമ്പ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ശിവൻകുട്ടി, ഇതെന്ത് സമരമെന്നു ചോദിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായെത്തിയ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുമ്പ് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം.
advertisement

ഞങ്ങളും മുമ്പ് ശക്തമായ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം മുമ്പ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ശിവൻകുട്ടി, ഇതെന്ത് സമരമെന്നും ഇതെന്ത് പ്രതിപക്ഷമെന്നും ചോദിച്ചിരുന്നു. ‘ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’എന്നാണ് ശിവൻകുട്ടി നിയമസഭയിലെ ടേബിളുകൾക്ക് മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവെച്ച് രാഹുൽ കുറിച്ചത്.

Also Read- ‘ഞങ്ങളും പ്രതിഷേധം നടത്തിയിട്ടുണ്ട്; ഇതുപോലെ പ്രതിഷേധം നിയമ സഭയിൽ ഉണ്ടായിട്ടില്ല’; മന്ത്രി വി.ശിവൻകുട്ടി

advertisement

കുറിപ്പിന്റെ പൂർണരൂപം

ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?

മന്ത്രി വി. ശിവൻകുട്ടി

മാർച്ച് 21, 2023

ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ.

Also Read- സഭയിൽ സത്യഗ്രഹവുമായി 5 പ്രതിപക്ഷ എംഎൽഎമാർ; പിന്നാലെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

യുഡിഎഫ് അധികാരത്തിലിരിക്കെ 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംഎൽഎമാർ തടയാൻ ശ്രമിക്കുകയും സഭയിൽ കൈയാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറിയ പ്രതിഷേധക്കാർ കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. സഭക്കുള്ളില്‍ അതിക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. വി ശിവന്‍കുട്ടിക്ക് പുറമെ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ'; മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Open in App
Home
Video
Impact Shorts
Web Stories