ഐപിസി പ്രകാരം തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാൽമീകി മെനേസസും അടങ്ങുന്ന നാഗ്പൂരിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഈ വർഷം മാർച്ച് 29ന് പിതാവ് 3 വയസ്സുള്ള മകനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും അത് തട്ടിക്കൊണ്ടുപോകലാണ് എന്നുമാണ് കുട്ടിയുടെ മാതാവ് പരാതിയിൽ ആരോപിച്ചത്.
Also Read- ‘മൈ ലോര്‍ഡ്’ വിളി നിർത്തിയാൽ പാതി ശമ്പളം തരാമെന്ന് അഭിഭാഷകനോട് സുപ്രീംകോടതി ജഡ്ജി
advertisement
എന്നാൽ ഇത് തട്ടിക്കൊണ്ടുപോകൽ അല്ലെന്നും ഈ കേസിന്റെ ആരോപണം ഐപിസി സെക്ഷൻ 363 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ പഹൻ ദഹത്ത് വാദിച്ചു. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ പിതാവിനെതിരെ മേൽപ്പറഞ്ഞ കുറ്റം ചുമത്തരുതെന്നും അദ്ദേഹം കോടതിയിൽ അഭ്യർത്ഥിച്ചു. കൂടാതെ 1956- ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയായി പിതാവിനെ കണക്കാക്കുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ടു.
അതോടൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്ഷാധികാരി പദവിയിൽ നിന്ന് പിതാവിനെ പൂർണമായും നീക്കം ചെയ്തെങ്കിൽ മാത്രമേ ഇത് കുറ്റമായി പരിഗണിക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. ഇതിനുപുറമേ കുട്ടിയുടെ ഉത്തരവാദിത്വവും സംരക്ഷണവും പൂർണ്ണമായും നിയമപരമായി അമ്മയെ മാത്രം ഏൽപ്പിച്ച കേസല്ല ഇതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതിനാൽ സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പിതാവിനെതിരെ കേസെടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
“,ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള ‘ഗാര്‍ഡിയന്‍’ എന്ന പദപ്രയോഗം, പ്രായപൂർത്തിയാകാത്ത ഒരാളുടെയോ അല്ലെങ്കിൽ അവന്റെ വസ്തുവകകളുടെ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉൾക്കൊള്ളുന്നു. അതിനാൽ നിയമപരമായ വിലക്കിന്റെ അഭാവത്തിൽ, സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഒരു പിതാവിനെതിരെ കേസെടുക്കാൻ കഴിയില്ല,” എന്നാൽ ഉത്തരവിൽ പറഞ്ഞത്. കൂടാതെ തട്ടിക്കൊണ്ടുപോകലിന് ഇവിടെ നിയമ സാധുതയില്ലാത്തതിനാൽ പിതാവിനെതിരെ ചുമത്തിയ തട്ടിക്കൊണ്ടുപോകൽ കേസ് റദ്ദാക്കാനും കോടതി നിർദേശിച്ചു.