advertisement

ശബരിമല മേൽശാന്തി നറുക്കെടുപ്പ്; ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സ്പെഷൽ കമ്മീഷണർക്കും തിരുവിതാകൂർ ദേവസ്വത്തിനും നോട്ടീസ്

Last Updated:

ഹർജിക്കാരുടെ അഭിഭാഷകന് ഉടൻ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് സ്പെഷ്ൽ കമ്മീഷണർക്കും തിരുവിതാകൂർ ദേവസ്വത്തിനും ഉൾപ്പടെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജിക്കാരുടെ അഭിഭാഷകന് ഉടൻ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ചൊവാഴ്ച്ച പരിഗണിക്കും. അതേസമയം ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചാം എതിർകക്ഷിക്ക് എതിരെ ഹർജിയിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ ഇല്ല എന്ന് കോടതി നിരീക്ഷിച്ചു.
ഭക്തലക്ഷങ്ങളുടെ മനസ്സിലെ സംശയം നീക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഹർജി ഭാഗം വാദിച്ചു. അയപ്പ ഭഗവാന്റെ ആഗ്രഹം തന്നെയാണോ നറുക്കെടുപ്പിൽ പ്രതിഫലിച്ചത് എന്ന് ദേവസ്വം ബഞ്ച് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
advertisement
കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.
നറുക്കെടുപ്പിനായി ഉപയോഗിച്ച കടലാസ് തുറന്ന നിലയിലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കടലാസ് തുറന്നിരുന്നത് മനപൂർവമാകണമെന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. മേൽശാന്തി തെരഞ്ഞടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി അഡ്വ. ഷാബു ശ്രീധർ മുഖേനയാണ് ഹർജി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ശബരിമല മേൽശാന്തി നറുക്കെടുപ്പ്; ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സ്പെഷൽ കമ്മീഷണർക്കും തിരുവിതാകൂർ ദേവസ്വത്തിനും നോട്ടീസ്
Next Article
advertisement
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി
  • കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ മനംനൊന്ത് 26 വയസ്സുകാരൻ ജീവനൊടുക്കി

  • കിരൺ എന്ന ബോഡിബിൽഡർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആത്മഹത്യാക്കുറിപ്പ് എഴുതിയതായി പോലീസ്

  • മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി വിദഗ്ധരുടെ സഹായം തേടാൻ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്

View All
advertisement