'മൈ ലോര്‍ഡ്' വിളി നിർത്തിയാൽ പാതി ശമ്പളം തരാമെന്ന് അഭിഭാഷകനോട് സുപ്രീംകോടതി ജഡ്ജി

Last Updated:

" മൈ ലോർഡ് എന്ന വിളി നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പാതി ഞാൻ നിങ്ങൾക്ക് തരാം" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ജുഡീഷ്യൽ നടപടികൾക്കിടെ അഭിഭാഷകർ ‘മൈ ലോർഡ് ‘യുവർ ലോർഡ്‌ഷിപ്പ്’ എന്നിങ്ങനെ വിളിച്ച് അഭിസംബോധന ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് നിർത്തിയാൽ തന്റെ ശമ്പളത്തിന്റെ പാതി നൽകാമെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. ബുധനാഴ്ച ജസ്റ്റിസ് എഎസ് ബൊപ്പണ്ണയയുൾപ്പടെ ഉള്ള ബെഞ്ച് ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഒരു മുതിർന്ന അഭിഭാഷകനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” മൈ ലോർഡ് എന്ന വിളി നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പാതി ഞാൻ നിങ്ങൾക്ക് തരാം” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാദത്തിനിടെ അഭിഭാഷകർ ജഡ്ജിമാരെ “മൈ ലോർഡ്” അല്ലെങ്കിൽ “യുവർ ലോർഡ്‌ഷിപ്പ്സ്” എന്ന് വിളിക്കാറുണ്ട്. ഇത്തരം പരാമർശങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ ചിന്താഗതിയും അടിമത്തത്തിന്റെ അടയാളമാണെന്നും വിമർശകർ പറയുന്നു. എന്നാൽ ഇതിനു പകരം ‘സർ’ എന്ന് അഭിസംബോധന ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അല്ലാത്തപക്ഷം ഇനി മുതൽ മുതിർന്ന അഭിഭാഷകൻ, മൈ ലോർഡ് എന്ന പ്രയോഗം എത്ര തവണ പറയുന്നുണ്ടെന്ന് താൻ എണ്ണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
2006ൽ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു അഭിഭാഷകനും ജഡ്ജിമാരെ “മൈ ലോർഡ്”, “യുവർ ലോർഡ്ഷിപ്പ്” എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന പ്രമേയം പാസാക്കിയെങ്കിലും ഇപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. അതേസമയം അടുത്തിടെ കോടതി മുറിക്കുള്ളിൽ ഫോണിൽ സംസാരിച്ച അഭിഭാഷകന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിപ്പ് നൽകിയതും വാർത്തയായിരുന്നു. അന്ന് അഭിഭാഷകന്റെ മൊബൈൽ ഫോൺ വാങ്ങി വെക്കാൻ കോടതി ജീവനക്കാർക്ക് നിർദേശവും നൽകി. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ആണ് കോടതി മുറുക്കുള്ളിൽ ഉണ്ടായിരുന്നത്.
advertisement
ഇതിനിടെ അഭിഭാഷകൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് കോടതി നടപടിക്രമങ്ങൾ നിർത്തിവെച്ച അദ്ദേഹം അഭിഭാഷകനെ നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു. “നിങ്ങൾക്ക് ഫോണിൽ സംസാരിക്കാൻ ഇതെന്താ ചന്തയാണോ” എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. “ജഡ്ജിമാർ എല്ലാം കാണുന്നുണ്ട്. ഞങ്ങൾ ഒരുപക്ഷേ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരിക്കാം. എങ്കിലും ഞങ്ങളുടെ കണ്ണുകൾ എല്ലായിടത്തും എത്തും” എന്നും അഭിഭാഷകനെ ചീഫ് ജസ്റ്റിസിനെ ഓർമ്മപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
'മൈ ലോര്‍ഡ്' വിളി നിർത്തിയാൽ പാതി ശമ്പളം തരാമെന്ന് അഭിഭാഷകനോട് സുപ്രീംകോടതി ജഡ്ജി
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement