ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികള്‍. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആൻറണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്.
advertisement
തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതായിരുന്നു കേസ്. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ആന്‍റണി രാജു ഹൈക്കോടതിയില്‍ വാദിച്ചത്.