Also Read- സ്ത്രീയുടെ അസ്ഥികൂടം മൂന്നു വര്‍ഷമായി മോര്‍ച്ചറിയില്‍; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി
2015 നവംബര്‍ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിംഗ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍ഗോഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗില്‍ ഏര്‍പ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ കെ എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്.
advertisement
പേര് ചേർക്കാമെന്നും അറിയിച്ച് മുനവറിനെ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ മടക്കിയയച്ചിരുന്നു. ഇതേത്തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന
എ കെ എം അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല, ബഷീർ കനില തുടങ്ങിവരുടെ നേതൃത്വത്തിൽ കസേരയിൽനിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്.