ഫേസ്ബുക്കിലോ എക്സിലോ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല; എന്നാല്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമെന്ന് കോടതി

Last Updated:

കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി

അലഹബാദ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി
അലഹാബാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ക്കിലോ എക്സിലോ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പൊലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍ സിങ് ദേശ്വാളിന്റെ ഉത്തരവ്. സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുംവിധമുള്ള പോസ്റ്റില്‍ ഹര്‍ജിക്കാരന്‍ ലൈക്ക് ചെയ്തെന്നാണ് പൊലീസ് ഉന്നയിച്ച വാദം. ഐടി ആക്ട് 67ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വകുപ്പ് അശ്ലീല ഉള്ളടക്കം സംബന്ധിച്ചാണെന്നും പ്രകോപനപരമായ ഉള്ളടക്കം ഇതിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു.
advertisement
Summary: Allahabad High Court said that liking an ‘obscene’ post on social media does not constitute an offense. However, the act of sharing or reposting such content will lead to legal consequences.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഫേസ്ബുക്കിലോ എക്സിലോ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല; എന്നാല്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമെന്ന് കോടതി
Next Article
advertisement
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
  • മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 90ാം വയസ്സിൽ ലാത്തൂരിലെ വസതിയിൽ അന്തരിച്ചു.

  • 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീൽ, 2008ൽ രാജിവച്ചു.

  • ലാത്തൂരിൽ നിന്ന് ഏഴു തവണ ലോക്സഭാംഗമായിരുന്ന പാട്ടീൽ, പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.

View All
advertisement