സ്ത്രീയുടെ അസ്ഥികൂടം മൂന്നു വര്‍ഷമായി മോര്‍ച്ചറിയില്‍; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
'ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൃതദേഹം ബാധകമായ ആചാരങ്ങള്‍ക്കനുസൃതമായി മാന്യമായ രീതിയിൽ അന്ത്യകര്‍മങ്ങള്‍ നിർവഹിച്ച് ശവസംസ്കാരം നടത്തണമെന്ന്' എന്ന് ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറും ജസ്റ്റിസ് അജയ് ഭാനോട്ടും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ മോര്‍ച്ചറിയില്‍ മൂന്ന് വര്‍ഷമായി അജ്ഞാത സ്ത്രീയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ഒരു പത്ര റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. ഇക്കാര്യത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി സംസ്ഥാന സർക്കാരിന് നിര്‍ദേശം നല്‍കി.
‘ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൃതദേഹം ബാധകമായ ആചാരങ്ങള്‍ക്കനുസൃതമായി മാന്യമായ രീതിയിൽ അന്ത്യകര്‍മങ്ങള്‍ നിർവഹിച്ച് ശവസംസ്കാരം നടത്തണമെന്ന്’ എന്ന് ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറും ജസ്റ്റിസ് അജയ് ഭാനോട്ടും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഈ അസ്ഥികൂടം കാണാതായ മകളുടേതാണെന്ന് ഒരു കുടുംബം അവകാശവാദം ഉന്നയിച്ചെങ്കിൽ പത്രവാര്‍ത്തയില്‍ പറയുന്ന മരിച്ചയാളുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതായി കോടതി അംഗീകരിച്ചു.
advertisement
അതിനാൽ ഇനിപ്പറയുന്ന വിഷയങ്ങളില്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസിനും സംസ്ഥാന അധികൃതർക്കും കോടതി നിര്‍ദ്ദേശം നല്‍കി. അവ ഇങ്ങനെ:
1. മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ആചാരപ്രകാരം നടത്തുന്ന സമയവും ഈ കേസിലെ കാലതാമസത്തിനുള്ള കാരണവും വ്യക്തമാക്കുക.
2. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതു മുതല്‍ ഇന്നു വരെയുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളും സംഭവങ്ങളുടെ സമയക്രമവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുക.
3. കേസ് ഡയറിയും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുക. ഡിഎന്‍എ പ്രൊഫൈലിങ്ങിനായി സാമ്പിളുകള്‍ ശേഖരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ച തീയതി, ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ തീയതി എന്നിവ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക.
advertisement
‘മരിച്ചവരുടെ നിശബ്ദത അവരുടെ ശബ്ദത്തെ തടസ്സപ്പെടുത്തുകയോ അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. മരിച്ചവര്‍ക്ക് അവരുടെ അവകാശങ്ങളുണ്ട്. നിയമം അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കും, കോടതികള്‍ അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടും’ – സംപൂര്‍ണാനന്ദും യു.പി സർക്കാരും തമ്മിലുള്ള കേസിലെ വിധിയെ പരാമർശിച്ച് ജസ്റ്റിസ് ഭാനോട്ട് കോടതി പറഞ്ഞു.
കൂടാതെ, ആര്‍ട്ടിക്കിള്‍ 21 പ്രകാരം ബഹുമാനത്തിനുള്ള അവകാശം മരിച്ച വ്യക്തികള്‍ക്കും ബാധകമാണെന്ന് കോടതി എടുത്തു പറഞ്ഞു. ഇത് കണക്കിലെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകനും ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ നിതിന്‍ ശര്‍മയെ ഈ കേസില്‍ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
Location :
Allahabad,Allahabad,Uttar Pradesh
First Published :
October 31, 2023 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സ്ത്രീയുടെ അസ്ഥികൂടം മൂന്നു വര്‍ഷമായി മോര്‍ച്ചറിയില്‍; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി