TRENDING:

പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

Last Updated:

നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  അധ്യാപകന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു അധ്യാപകൻ ലാലുവിനെയാണ് ശിക്ഷിച്ചത്.
advertisement

Also Read - പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ

2023 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ  വിദ്യാർത്ഥിനിയെ ഇൻവിജിലേറ്ററായ ലാലു കടന്ന് പിടിച്ചെന്നാണ് കേസ്. പരീക്ഷയ്ക്കിടെയായിരുന്നു വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ശിവൻ ചോടോത്താണ് കുറ്റം പത്രം സമർപ്പിച്ചത്.

advertisement

Also Read -ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ്ജി എം ഷുഹൈബാണ് ശിക്ഷ വിധിച്ചത്. കേസില്‍ 13 സാക്ഷികളും 21 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Law/
പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും
Open in App
Home
Video
Impact Shorts
Web Stories