പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ

Last Updated:

നവംബർ 15 രാത്രി 12 മണിയോടെ കൊച്ചി മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ ആണ് കവർച്ച നടത്തിയത്.

കവർച്ച അറസ്റ്റ്
കവർച്ച അറസ്റ്റ്
കൊച്ചി: പൊലീസെന്ന് അവകാശപ്പെട്ട് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായി. കൊച്ചി മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ ഇക്കഴിഞ്ഞ നവംബർ 15നാണ് സംഭവം. രാത്രി 12 മണിയോടെയാണ് കവർച്ച നടത്തിയത്.
എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സണ്‍ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.
മാരകായുധങ്ങളുമായി ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയ സംഘം വധഭീഷണി മുഴക്കി അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം എന്നിവയും തട്ടിയെടുക്കുകയായിരുന്നു. ആസൂത്രിത കവർച്ചയാണ് സംഘം നടത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ സുഹൃത്ത് വഴി സെജിനാണ് ആദ്യം ഹോസ്റ്റലിലെത്തിയത്. സംസാരിച്ചിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ പൊലീസ് സ്‌ക്വാഡ് ആണെന്ന വ്യാജേന ജയ്‌സണും കയിസും ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തുകയായിരുന്നു. അതിക്രമം നടക്കുന്ന സമയം നിയമവിദ്യാര്‍ത്ഥിനിയെ കാറില്‍ നിരീക്ഷണത്തിനായി ഏല്‍പ്പിച്ചിരുന്നു. മോഷണത്തിന് പിന്നാലെ പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
advertisement
Also Read- ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ തിമിംഗലഛർദി വിൽപന; തൃശ്ശൂരിൽ മൂന്ന് പേർ പിടിയിൽ
സംഭവത്തിനുശേഷം പ്രതികൾ ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രതികൾ തൃശൂരിലെത്തിയിരുന്നു. ഈ വിവരം പൊലീസിന് ലഭിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെയാണ് വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement