ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും
- Published by:Arun krishna
- news18-malayalam
Last Updated:
കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്.
തിരുവനന്തപുരം. ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്.
കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 27, 2023 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും