അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോത്സവത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടിയാണ് കുട്ടിയമ്മയുടെ കിടിലന്‍ വിജയം. കേള്‍വിക്കുറവുണ്ടെന്നല്ലാതെ മറ്റൊരു ആരോഗ്യപ്രശ്‌നങ്ങളും കുട്ടിയമ്മയ്ക്ക് ഭാരമായി ഇല്ല. കുട്ടിയമ്മയ്ക്ക് രണ്ടു മക്കളാണ്. എഴുപത്തിയാറുകാരന്‍ ഗോപാലനും 81 കാരി ജാനകിയും. അഞ്ചു തലമുറയെയും കണ്ട് അക്ഷരത്തിന്റെ പുതുലോകം തീര്‍ക്കുകയാണ് നൂറ്റിനാലാം വയസിലും കുട്ടിയമ്മ.
നാലാം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ പുഷ്പം പോലെ ജയിച്ചുകയറിയത്. ചറുചുറുക്കോടെ പഠിക്കാന്‍ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാന്‍ സാക്ഷരത പ്രേരകിന് ഒട്ടും പാടുപെടേണ്ടി വന്നിരുന്നിട്ടില്ല.
advertisement
V Sivankutty | അടുത്ത അധ്യയന വര്‍ഷം പ്രീപ്രൈമറി മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി
അടുത്ത അധ്യയന വര്‍ഷത്തോടെ പ്രീപ്രൈമറി(Pre-Primary) മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍ ലക്ഷ്യമെന്ന് മന്ത്രി ശിവന്‍കുട്ടി(V Sivankutty)
തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്. ആന്‍ഡ് നഴ്‌സറിയില്‍ രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ശിക്ഷ കേരളത്തിന്റെ 'താലോലം' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളില്‍ ഓരോ മോഡല്‍ സ്‌കൂള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷവും ഒരു ജില്ലയില്‍ രണ്ട് മോഡല്‍ സ്‌കൂളുകള്‍ മാതൃകയില്‍ 28 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പരിശ്രമം. സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ടിനൊപ്പം വിദ്യാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തണം. ആക്ടിവിറ്റി കോര്‍ണറുകള്‍, കളി ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുക്കി കുട്ടികളുടെ ശാരീരികവും മാനസികവുമായ സമഗ്ര വികാസമാണ് ലക്ഷ്യമെന്ന മന്ത്രി അറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രീ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആരംഭിച്ച പദ്ധതിയാണ് 'താലോലം'. ഒരു ജില്ലയില്‍ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂള്‍ ആക്കുക എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 'താലോലം ' പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്. എല്‍. പി. എസ്. ആന്‍ഡ് നഴ്‌സറിയില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യക്തമാണ് . ഇവിടെ അക്കാദമിക രംഗം കേന്ദ്രീകരിച്ച് 7 ഏരിയകളില്‍ ആയി പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അഭിനയ മൂല, സംഗീത മൂല,നിര്‍മ്മാണ മൂല, വര മൂല, വായനാമൂല, ഗണിത മൂല, ശാസ്ത്ര മൂല എന്നിങ്ങനെയാണ് ഏരിയകള്‍.
പ്രീപ്രൈമറി രംഗം ശക്തിപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്നത് വ്യക്തം . കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് നിലവില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, എസ്.സി.ഇ.ആര്‍. ടി. ഡയറക്ടര്‍ ഡോ. ജെ.പ്രസാദ്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി. പ്രമോദ്, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ മാധവദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.